15 November Friday

സ്വർണശേഖരവും പണവും കണ്ടെത്തൽ: പ്രതി റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

ഷാജി

ചിറ്റൂർ
നിരോധിത പുകയില ഉൽപ്പന്നം പിടികൂടാൻ മിന്നൽപരിശോധന നടത്തുന്നതിനിടെ സ്വർണശേഖരവും പണവും വാഹനങ്ങളും കണ്ടെത്തിയ കേസിൽ പ്രതിയെ പൊലീസ്‌ റിമാൻഡ്‌ ചെയ്‌തു. ആർകെ സ്റ്റോർ ഉടമയായ ആറ്റാഞ്ചേരി പെരിമേട്ടിൽ ഷാജി(38)യെയാണ് റിമാൻഡ് ചെയ്തത്. മൂന്ന് ചാക്കിലായി സൂക്ഷിച്ച ഹാൻസ് പാക്കറ്റുകൾ കണ്ടെത്തിയ സംഭവത്തിൽ സഹോദരൻ ശിവദാസി(40)നെയും കസ്റ്റഡിയിലെടുത്തു. ഹാൻസ്‌ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ്‌ ബുധനാഴ്‌ച നടത്തിയ പരിശോധനയിലാണ്‌ 70 കവറിലായി സൂക്ഷിച്ച സ്വർണാഭരണ ശേഖരം, ഏഴുലക്ഷത്തിലധികം രൂപ, 57 ബൈക്ക്‌, നാല് കാറ്‌, ഏഴ്‌ ഓട്ടോ, 28 മൊബൈൽ ഫോൺ എന്നിവ കണ്ടെടുത്തത്‌. ഷാജിയുടെ ഉടമസ്ഥതയിലുള്ള പലചരക്കുകട ആർകെ സ്‌റ്റോറിലായിരുന്നു പരിശോധന. 
കട കേന്ദ്രീകരിച്ച് വർഷങ്ങളായി അനധികൃത പണമിടപാട് നടക്കുന്നുണ്ട്‌. അനധികൃത മദ്യവിൽപ്പനയുമുണ്ട്‌. പെരിമേട്ടിൽ ഇവരുടെ ബന്ധുക്കളുടെ കെട്ടിടങ്ങളും സ്ഥലങ്ങളും ഉള്ളതിനാൽ പല ഭാഗങ്ങളിലായി സൂക്ഷിച്ചാണ് മദ്യവിൽപ്പന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top