23 December Monday

ആശ വർക്കർമാരുടെ 
കലക്ടറേറ്റ്‌ മാർച്ച്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024
പാലക്കാട്‌
ആശ വർക്കർമാർ തിങ്കൾ രാവിലെ 10ന്‌ കലക്ടറേറ്റിലേക്ക്‌ മാർച്ച് നടത്തും. അഞ്ചുവിളക്ക് പരിസരത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും. ശൈലീ ആപ്പിന് ഉപകരണവും ഒരാൾക്ക് 20 രൂപ ഇൻസെന്റീവും ആറ്‌ മാസം സമയവും അനുവദിക്കുക, ഉത്സവബത്ത 5000 രൂപ അനുവദിക്കുക, ഓണറേറിയം 15,000 രൂപയാക്കി വർധിപ്പിക്കുക, പെൻഷൻ പ്രായം 65 വയസ്സാക്കുക, പിരിയുമ്പോൾ അഞ്ച്‌ ലക്ഷം രൂപയും പിന്നീട് പ്രതിമാസം 5000 രൂപ പെൻഷനും അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ മാർച്ച്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top