22 December Sunday

ബൈക്ക് മോഷ്ടാക്കളെ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024
കൊല്ലങ്കോട്
നെന്മാറ അയിനംപാടത്ത് വീട്ടിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ചവരെ എറണാകുളത്തുനിന്ന്‌ പിടികൂടി. മാള മടത്തുംപാറ അക്ഷയ് (25–-അച്ചു), എറണാകുളം കാഞ്ഞൂർ കിഴക്കുംഭാഗം പയ്യപ്പള്ളി ജെൻസൺ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 
നെന്മാറയിൽനിന്ന്‌ ആഗസ്ത്‌ 20നാണ് ബൈക്ക് മോഷണംപോയത്. മോഷണംപോയ ബൈക്കിന് പെരുമ്പാവൂരിലെ എഐ കാമറയിൽനിന്ന് വാഹനം ഉടമയ്ക്ക് ഫൈൻ ചലാൻ ലഭിച്ചതോടെയാണ് വാഹനം ഓടിച്ചവരെക്കുറിച്ചുള്ള നിരീക്ഷണ കാമറ ദൃശ്യം ലഭിച്ചത്. തുടർന്ന് നിരീക്ഷണ കാമറ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിൽ പ്രതികളിൽ ഒരാളെ വാളയാറിൽനിന്ന്‌ പിടികൂടി. അന്വേഷണത്തിൽ പാലക്കാട്, ആലത്തൂർ, കൊടകര പൊലീസ് സ്റ്റേഷനുകളിൽനിന്നും നടത്തിയ ബൈക്ക് മോഷണങ്ങളും തെളിഞ്ഞു. 
ആലത്തൂരും പാലക്കാട്ടുനിന്നും മോഷണംപോയ ബൈക്കുകൾ പൊലീസ് കണ്ടെടുത്തു.  നെന്മാറ എസ്എച്ച്ഒ എം മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതികൾക്കെതിരെ നാല് കേസ് ചാർജ്ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top