02 October Wednesday

ബിഎസ്എൻഎൽ രജതജൂബിലി വാരം; ആഘോഷത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024
പാലക്കാട് 
ബിഎസ്എൻഎൽ രൂപീകരണത്തിന്റെ രജതജൂബിലി പ്രമാണിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ശനിയാഴ്ച ആരംഭിച്ചു. 
ഇതിന്റെ ഭാഗമായി ഒക്ടോബർ അഞ്ച് വരെ ജില്ലയിലെ എല്ലാ ഉപഭോക്ത്യ കേന്ദ്രങ്ങളിലും ടെലിഫോൺ എക്സ്‌ചേഞ്ചുകളിലും ബിഎസ്എൻഎൽ മേള നടത്തും. രൂപീകരണദിനമായ ഒക്ടോബർ ഒന്നിന് പാലക്കാട് നഗരത്തിൽ ജീവനക്കാരുടെ ബൈക്ക്‌ റാലി നടക്കും. കൂടാതെ പെയിന്റിങ് മത്സരം, ഫ്ലാഷ് മോബുകൾ, കാമ്പസ് സംവാദ പരിപാടികൾ, ക്വിസ് തുടങ്ങിയവയും സംഘടിപ്പിക്കും. 4ജി സേവനം ജില്ലയിലെങ്ങും വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ജൂബിലി വാരാചരണത്തിൽ മുൻഗണന നൽകുന്നത്. 
4ജി സേവനം ലഭ്യമല്ലാത്ത ജില്ലയിലെ 45 അവികസിത മേഖലകളിലും ഊരുകളിലും യുഎസ്ഒ പദ്ധതി പ്രകാരം ടവർ നിർമാണവും പുരോഗമിക്കുന്നുണ്ട്. ഗ്രാമീണ പ്രദേശങ്ങളിൽ ഭാരത് ഉദ്യമ പദ്ധതിയിലൂടെ സബ്‌സിഡിയോടെ എഫ്ടിടിഎച്ച്‌ കണക്ഷൻ നൽകുന്നുണ്ട്.
 മൊബൈൽ സേവനങ്ങൾക്ക് പുറമെ ഇന്റർനെറ്റ് ലീസ്‌ഡ് ലൈൻ, സിപ് ട്രങ്ക്, ബൾക് എസ്എംഎസ്, എംപിഎൽഎസ്, വിപിഎൻ തുടങ്ങി വാണിജ്യ ആവശ്യങ്ങൾക്കുള്ള നിരവധി മൂല്യ വർധിത സേവനങ്ങൾ വർധിപ്പിക്കുന്നതിനും വാരാചരണം ലക്ഷ്യമിടുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top