30 October Wednesday

യാത്രയയപ്പ്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

സർവീസിൽനിന്ന്‌ വിരമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന യാത്രയയപ്പ് അഡീഷണൽ എസ്‌പി പി സി ഹരിദാസ് 
ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ, പൊലീസ് സൊസൈറ്റി എന്നിവചേർന്ന്‌ സർവീസിൽനിന്ന്‌ വിരമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി. അഡീഷണൽ എസ്‌പി പി സി ഹരിദാസ് ഉദ്‌ഘാടനം ചെയ്തു. കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എൽ സുനിൽ അധ്യക്ഷനായി. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി മണികണ്ഠൻ, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി ശശികുമാർ, കെപിഒഎ ജില്ലാ പ്രസിഡന്റ്‌ സി സത്യൻ, കെപിഎ ജില്ലാ സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ, സൊസൈറ്റി പ്രസിഡന്റ്‌ എം ശിവകുമാർ, കെപിഒഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ജയൻ, കെപിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ സതീഷ്, കെപിഒഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് ഹാരീസ് എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top