22 December Sunday

13 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

സച്ചിൻ

വടക്കഞ്ചേരി
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. അഞ്ചുമൂർത്തി മംഗലം വഴുവക്കോട് സച്ചിൻ (22) ആണ് അറസ്റ്റിലായത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വടക്കഞ്ചേരി പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽനിന്ന്‌ 13.717 ഗ്രാം എംഡിഎംഎയാണ്‌ കണ്ടെത്തിയത്‌. ഇതിനുമുമ്പും ഇയാൾ ലഹരിവിൽപ്പനയിൽ അറസ്റ്റിലായിട്ടുണ്ട്. ആലത്തൂർ ഡിവൈഎസ്‌പി എൻ മുരളീധരൻ, നാർകോട്ടിക് സെൽ ഡിവൈഎസ്‌പി അബ്ദുൾ മുനീർ, ഇൻസ്‌പെക്ടർ കെ പി ബെന്നി, എസ്‌ഐമാരായ 
ജീഷ്‌മോൻ വർഗീസ്, വിജയകുമാർ, പ്രസന്നൻ, സീനിയർ സിപിഒ കൃഷ്ണദാസ് എന്നിവരാണ്‌ ഇയാളെ അറസ്റ്റ് ചെയ്തത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top