പാലക്കാട്
കുറഞ്ഞ ചെലവിൽ ബൈക്കിന്റെ എൻജിൻ ഉപയോഗിച്ച് നാലുചക്രവാഹനം നിരത്തിലിറക്കിയാലോ എന്നതായിരുന്നു ദീർഘകാലമായി എടവണ്ണ ജിഎച്ച്‌എസ് വിഎച്ച്‌എസ്‌ഇയിലെ കൂട്ടുകാരുടെ ചിന്ത. ഒടുവിൽ മുഹമ്മദ് ഷാൻ, ഹിഷാം, ഹാദി അമീൻ, മുഹമ്മദ് ഷാഹൽ എന്നിവർ അത് വിജയത്തിലെത്തിച്ചു. 180 സിസിയുടെ ബജാജ് പൾസറിന്റെ പഴയ എൻജിനാണ് വാഹനം നിർമിക്കാൻ ഉപയോഗിച്ചത്. ഒരു ലിറ്ററിന് 35 കിലോമീറ്റർ മൈലേജ് കിട്ടും.
ട്യൂൺ ചെയ്‌ത് പെർഫോമൻസ് കൂട്ടാനുമാകും. ഒരു സീറ്റാണ് നിലവിലുള്ളത്. മുന്നിലും പിന്നിലുമായി നാലുസീറ്റ് ഘടിപ്പിക്കാനാകും. അഞ്ച് ഗിയറാണ് വാഹനത്തിനുള്ളത്. 180 സിസി എൻജിന് നല്ല ഭാരം വലിക്കാൻ കഴിയുമെന്നും കുട്ടികൾ പറയുന്നു. നാലുപേരും ഫോർവീലർ ടെക്‌നീഷ്യൻ കോഴ്‌സിനാണ് പഠിക്കുന്നത്.
വിദേശരാജ്യങ്ങളിൽ ഇത്തരത്തിൽ കണ്ട വാഹനങ്ങളാണ് ഇന്റഗ്രേറ്റഡ് ഫോർവീലർ എന്ന ആശയത്തിലേക്ക് ഇവരെ എത്തിച്ചത്. ഇരുചക്രവാഹനങ്ങൾക്കുപോലും വില ഒരു ലക്ഷം കവിഞ്ഞപ്പോൾ തങ്ങളുടെ ഫോർവീലറിന്റെ നിർമാണത്തിന് അമ്പതിനായിരമേ ചെലവുള്ളൂ എന്നാണ് അവകാശപ്പെടുന്നത്. അധ്യാപകരായ പി കെ രാജേഷും സ്‌മിതയും പ്രചോദനമായിനിന്നത് സഹായമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..