മണ്ണാർക്കാട്
മലയോരമേഖലയിലെ വന്യമൃഗശല്യം തടയാനും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും വനം–- വന്യജീവി നിയമത്തിൽ കേന്ദ്രം ഭേദഗതി വരുത്തണമെന്ന് സിപിഐ എം മണ്ണാർക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്ക് ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി എം ശശി മറുപടി പറഞ്ഞു.
ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, കെ എസ് സലീഖ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് അജയകുമാർ എന്നിവർ പങ്കെടുത്തു.
കരിമ്പ പള്ളിപ്പടിയിൽനിന്ന് ആരംഭിച്ച റെഡ്‌വളന്റിയർ മാർച്ചും ബഹുജന റാലിയും ഇടക്കുറുശിയിൽ സമാപിച്ചു. സീതാറാം യെച്ചൂരി നഗറിൽ നടന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി എൻ കെ നാരായണൻകുട്ടി അധ്യക്ഷനായി.
ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി എം ശശി, ജില്ലാ കമ്മിറ്റി അംഗങ്ങളായ യു ടി രാമകൃഷ്ണൻ, കെ സി റിയാസുദ്ദീൻ, പി എം ആർഷോ എന്നിവർ സംസാരിച്ചു. തുടർന്ന് നാടൻപാട്ട് അരങ്ങേറി.
എൻ കെ നാരായണൻകുട്ടി സെക്രട്ടറി
എൻ കെ നാരായണൻകുട്ടി സെക്രട്ടറിയായി 21 അംഗ ഏരിയ കമ്മിറ്റിയെയും 27 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
ഏരിയ കമ്മിറ്റി അംഗങ്ങൾ: യു ടി രാമകൃഷ്ണൻ, കെ കോമളകുമാരി, കെ എസ് കൃഷ്ണദാസ്, കെ കെ രാജൻ, ടി ഷാജ് മോഹൻ, നിസാർ മുഹമ്മദ്, പി അലവി, എം വിനോദ് കുമാർ, കെ മൻസൂർ, ടി ആർ സെബാസ്റ്റ്യൻ, കെ ശോഭൻകുമാർ, മുഹമ്മദാലി ഐലക്കര, എൻ മണികണ്ഠൻ, പി പങ്കജവല്ലി, എം മനോജ്,അബ്ദുൾസലീം, പി മുസ്തഫ, പി പ്രജീഷ് , കെ ചന്ദ്രൻ, കെ ശ്രീരാജ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..