20 December Friday

ദുരിതാശ്വാസ പ്രവർത്തനത്തിന്‌ മുന്നിട്ടിറങ്ങുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024
പാലക്കാട്‌
കാലവർഷം അതിശക്തയായി തുടരുന്നതിനാൽ ജില്ലയിൽ പുഴകൾ കരകവിഞ്ഞും ഉരുൾപൊട്ടിയും വ്യാപക നാശമുണ്ടായ സാഹചര്യത്തിൽ മുഴുവൻ പാർടി പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ മുന്നിട്ടിറങ്ങണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു അഭ്യർഥിച്ചു. 2018ലേതിന്‌ സമാനമായ മഴയാണ്‌ ഒറ്റദിവസം ജില്ലയിൽ പെയ്‌തത്‌. 24 മണിക്കൂറിനുള്ളിൽ 228 മില്ലിമീറ്റർ മഴ പെയ്‌തു.  പല ഭാഗങ്ങളിലായി നൂറോളം വീടുകൾ തകർന്നു. നെന്മാറയിൽ വീടുതകർന്ന്‌ വയോധിക മരിച്ച ദാരുണ സംഭവവുമുണ്ടായി.  കാലവർഷത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക്‌ ആശ്വാസം പകരാനും അവർക്കുവേണ്ട എല്ലാ സഹായവും നൽകാനും പാർടി പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണം– ഇ എൻ സുരേഷ്‌ബാബു ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top