പാലക്കാട്
മഴ അതിശക്തമായതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. കാഞ്ഞിരപ്പുഴ, മംഗലം അണക്കെട്ടുകൾക്കുപുറമേ പോത്തുണ്ടി, മീങ്കര അണക്കെട്ടുകളും തുറന്നു. മംഗലം, മീങ്കര അണക്കെട്ടുകളിൽ വെള്ളം പരമാവധി ജലനിരപ്പിന് അടുത്തെത്തിയതോടെ റെഡ് അലർട്ടാണ്. മംഗലം അണക്കെട്ടിന്റെ ആറിൽ മൂന്ന് ഷട്ടർ 145 സെന്റിമീറ്റർ വീതവും ബാക്കി മൂന്ന് ഷട്ടർ 85 സെന്റിമീറ്റർ വീതവും തുറന്ന് പരമാവധി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. പരമാവധി ശേഷിയുടെ 92 ശതമാനം വെള്ളമാണ് നിലവിലുള്ളത്. കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടർ 25 സെന്റിമീറ്റർ വീതം തുറന്നിട്ടുണ്ട്. കഴിഞ്ഞദിവസം 20 സെന്റിമീറ്ററായിരുന്നത് നീരൊഴുക്ക് ശക്തമായതോടെ കൂടുതൽ ഉയർത്തുകയായിരുന്നു. സംഭരണശേഷിയുടെ 92 ശതമാനം വെള്ളമുണ്ട്. മീങ്കര അണക്കെട്ടിൽ സംഭരണശേഷിയുടെ 99 ശതമാനം വെള്ളമാണുള്ളത്. രണ്ട് ഷട്ടർ 20 സെന്റിമീറ്റർ വീതം ഉയർത്തി. പോത്തുണ്ടിയുടെ സ്‌പിൽവേ ഷട്ടർ 0.75 സെന്റിമീറ്ററാണ് തുറന്നത്. 88 ശതമാനം വെള്ളമുണ്ട്.
ശിരുവാണിയിൽ 90 ശതമാനവും മലമ്പുഴയിൽ 67ഉം വാളയാറിൽ 60ഉം ചുള്ളിയാറിൽ 57 ശതമാനവും വെള്ളമാണുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..