03 November Sunday

പരാതി നൽകി 
കമ്പനി ഉടമകൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024
കൊടുമൺ
ഏനാദിമംഗലം കിൻഫ്ര പാർക്കിൽ ബയോമെഡിക്കൽ മാലിന്യ സംസ്‌കരണ പ്ലാന്റ്‌ സ്ഥാപിക്കുന്നതിനെതിരെ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ സംസ്ഥാന സർക്കാരിന് പരാതി നൽകി. നിലവിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്ക് വളരെയടുത്താണ് നിർദിഷ്ട ബയോ മെഡിക്കൽ മാലിന്യ പ്ലാന്റ്‌ സ്ഥാപിക്കാൻ ഭൂമി വാങ്ങിയിരിക്കുന്നത്. പ്ലാന്റ്‌ പ്രവർത്തിച്ചു തുടങ്ങിയാൽപ്പിന്നെ തങ്ങളുടെ ഭക്ഷ്യ സംസ്കരണസ്ഥാപനങ്ങൾ എല്ലാം പൂട്ടേണ്ടിവരുമെന്ന ഭയത്തിലാണവർ. 
ഉപ്പേരി, ബൺ, റസ്ക്, മിക്സ്ചർ തുടങ്ങിയ ഭക്ഷണസാധനങ്ങൾ നിർമിച്ച് വിതരണം ചെയ്യുന്ന കമ്പനികളാണ് കൂടുതൽ. അതിനോട് ചേർന്ന് മാലിന്യ സംസ്കരണ പ്ലാന്റ്‌ വരുന്നു എന്ന് കേട്ടപ്പോൾത്തന്നെ തങ്ങൾ ആകെ വിഷമത്തിലായതായി അവർ പറഞ്ഞു. പ്ലാന്റിൽ നിന്നുള്ള വിഷം കലർന്ന പുകയും രോഗാണുക്കൾ നിറഞ്ഞ പരിസരവും കൂടി ചേർന്നാൽ ഭക്ഷ്യ സംസ്കരണ യൂണിറ്റ് പ്രവർത്തിക്കാൻ ബുദ്ധിമുട്ടാകും.  
പാലക്കാട് കഞ്ചിക്കോട് വ്യവസായ പാർക്കിൽ പ്രവർത്തിക്കുന്ന ബയോമെഡിക്കൽ പ്ലാന്റ്‌ ഇവർ സന്ദർശിച്ചിരുന്നു. ആ പ്ലാന്റിന് ഏകദേശം ആറു കിലോമീറ്റർ ചുറ്റളവിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി ഭക്ഷ്യസംസ്കരണ സ്ഥാപന ഉടമകൾ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top