ഏനാദിമംഗലം
ഇളമണ്ണൂർ കിൻഫ്ര പാർക്കിൽ ബയോ മെഡിക്കൽ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകാൻ കെ എസ് കെ ടി യു നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി. വ്യവസായവകുപ്പിന്റെ കിൻഫ്ര പാർക്കിലാണ് ബയോമെഡിക്കൽ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ നീക്കം നടക്കുന്നത്.
ആശുപത്രികളിലെ ചികിത്സക്കും ലബോറട്ടറികളിലെ പരിശോധനയ്ക്കും ശേഷം പുറന്തള്ളുന്ന മാരക രോഗാണുക്കളടങ്ങിയ വസ്തുക്കളാണ് ബയോമെഡിക്കൽ സംസ്കരണ പ്ലാന്റിലേക്ക് എത്തുന്നത്. ഇത് പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച് വലിയ കണ്ടെയ്നുകളിലാക്കിയാണ് കൊണ്ടുവരുന്നതെങ്കിലും തരംതിരിക്കാനും മറ്റുമായി തുറസായ സ്ഥലങ്ങളിലേക്ക് മാറ്റുന്നതോടെ വായു സമ്പർക്കത്തിലൂടെ രോഗാണുക്കൾ വായുവിൽ കലരാനിടയുണ്ട്. കാറ്റും മഴയും മൂലം മണ്ണിലും വെള്ളത്തിലും എത്തും. പ്രദേശം വ്യാപകമായി മാലിന്യമാകും. കുന്നിൻ മുകളിൽ സ്ഥാപിക്കുന്ന പ്ലാന്റിൽ നിന്നുള്ള മാലിന്യങ്ങൾ ജലത്തിലൂടെ അടിവാരത്തെ അരുവികളിലും എത്തും. പ്രതിദിനം 20 മെട്രിക് ടൺ മാലിന്യം സംകെ എസ് കെ ടി യു നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി. കെ എസ് കെ ടി യു നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി. സ്കരിക്കാനുള്ള വലിയ പ്ലാന്റാണ് സ്ഥാപിക്കുന്നത്.
ആറ് ജില്ലകളിലെ രാസമാലിന്യങ്ങൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു ചെറു ഗ്രാമത്തിൽ നിറയ്ക്കാൻ അനുവദിക്കില്ല. നിരവധി ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ ഇതിനോടകം കിൻഫ്രയിൽ പ്രവർത്തിക്കുകയാണ്. ഇവയ്ക്ക് ഉൾപ്പെടെ ഈ പ്ലാന്റ് ഭീഷണിയായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല.
കിൻഫ്രയിലേക്കുള്ള പ്രവേശനകവാടമായ ഇളമണ്ണൂർ തിയറ്റർ ജങ്‌ഷനിൽ നടന്ന ഒപ്പുശേഖരണം കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റിയംഗം ഷീലാ വിജയ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റിയംഗം പി സുരേഷ് അധ്യക്ഷനായി. ഏരിയ പ്രസിഡന്റ് വിജു രാധാകൃഷ്ണൻ, സെക്രട്ടറി എസ് സി ബോസ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ജി രവീന്ദ്രൻ, കെ എ ശ്രീധരൻ, ജി സതീശൻ, സിപിഐ എം കുന്നിട ലോക്കൽ സെക്രട്ടറി കെ അഭിജിത്ത്, എം കൊച്ചുകുഞ്ഞ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..