23 December Monday

കുരമ്പാല ഇന്ന്‌ മേളപ്പെരുക്കത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

കളരിയില്‍ പഞ്ചാരിമേളത്തിന്റെ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന കുട്ടികൾ അവസാനവട്ട പരിശീലനത്തിൽ

പന്തളം 
കുരമ്പാല പടേനിക്കളരിയില്‍ പഞ്ചാരിമേളത്തിന്റെ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന കുട്ടികൾ പരിശീലനം പൂർത്തിയാക്കി. 17 കുട്ടികളാണ്‌ ക്ഷേത്രത്തിൽ ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ പഞ്ചാരിമേളത്തിന് അരങ്ങേറുന്നത്‌. അജിത്‌ കല്‍ഹാരത്തിന്റെ ശിക്ഷണത്തിൽ ചെണ്ട അഭ്യസിച്ചുവരുന്നവരാണ്‌ ആറു മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികൾ. രണ്ടാം കാലത്തില്‍ തുടങ്ങി തീരുകലാശത്തോടെ അവസാനിക്കുന്ന മേളത്തില്‍ പരിചയസമ്പന്നരായ നിരവധി മേളപ്രമാണിമാരും പങ്കെടുക്കും. 
കുരമ്പാല പടേനി കളരിയിലും ക്ഷേത്രത്തിലുമായി പടേനി, ചെണ്ട, കഥകളി, വേലകളി, തപ്പ്‌, തകില്‍, നാഗസ്വരം എന്നിവയുടെ പരിശീലനം നടക്കുന്നു. അരങ്ങേറ്റത്തിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനവും നടക്കും. തൃശ്ശൂര്‍ പുരം തിരുവമ്പാടി മേളപ്രമാണി ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ ഉദ്ഘാടകനാകും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top