21 December Saturday

ദുഷ്‌പ്രചാരണങ്ങളെ കേരളം അതിജീവിക്കും: ടി പി രാമകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

ബിഎംഎസ് നാഷണൽ കൗൺസിൽ മെമ്പർ ടി സിന്ധുവിനെ കെഎസ്ആർടിഇഎ സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ എംഎൽഎ 
കെഎസ്ആർടിഇഎ (സിഐടിയു) യൂണിയനിലേക്ക് സ്വീകരിക്കുന്നു

പത്തനംതിട്ട
സിപിഐ എമ്മിനെ ശത്രുക്കളുടെ മുന്നിൽ എറിഞ്ഞ്‌ കൊടുക്കാൻ അൻവർ നടത്തുന്ന ശ്രമം വിലപ്പോവില്ലെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞു. കെഎസ്‌ആർടിഇഎ (സിഐടിയു) വാർഷിക ജനറൽ കൗൺസിലിന്റെ ഭാഗമായി പത്തനംതിട്ടയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എമ്മിന് ലഭിച്ച സീറ്റിൽ മത്സരിച്ച്‌ എംഎൽഎ ആയശേഷം പാർടിയുമായി ആലോചിക്കാതെ പരസ്യമായി സർക്കാരിനെതിരെ അസത്യം പ്രചരിപ്പിക്കുകയാണ്‌. അൻവറിന്റെ പരാതിയിന്മേൽ അന്വേഷണം നടക്കുകയാണ്‌. ഇത്‌ വക വയ്‌ക്കാതെയാണ്‌ ചില കേന്ദ്രങ്ങളുടെ പിന്തുണയോടെ പാർടിക്കെതിരെ ദുഷ്‌പ്രചാരണങ്ങൾ നടത്തുന്നത്‌. ഇത്‌ ജനം തിരിച്ചറിയുന്നുണ്ട്‌. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലും സംസഥാന സർക്കാരിലും ജനത്തിന്‌ നല്ല വിശ്വാസമുണ്ട്‌. എല്ലാ ദുഷ്‌പ്രചാരണങ്ങളെയും നേരിട്ട ചരിത്രമാണ്‌ കേരളത്തിന് ഉള്ളതെന്നും ടി പി രാമകൃഷ്‌ണൻ പറഞ്ഞു.
   യൂണിയൻ ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. സിഐടിയു ജില്ല സെക്രട്ടറി പി ബി ഹർഷകുമാർ, പ്രസിഡന്റ്‌ എസ്‌ ഹരിദാസ്‌, കെഎസ്‌ആർടിഇഎ സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ സി കെ ഹരികൃഷ്‌ണൻ, സിഐടിയു സംസ്ഥാന സംസ്ഥാന വെെ സ്‌ പ്രസിഡന്റ്‌ സുനിത കുര്യൻ, സിപിഐ എം ഏരിയാ സെക്രട്ടറി എം വി സഞ്‌ജു, നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, കെ ശ്രീകുമാർ, കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. ജി ഗിരീഷ്‌ കുമാർ നന്ദി പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top