അടൂർ
അടൂർ താലൂക്ക് ഓഫീസും അടൂർ വില്ലേജ് ഓഫീസും ഉൾപ്പെടുത്തി നിർമിക്കുന്ന അടൂർ റവന്യൂ കോംപ്ലക്സ് കെട്ടിടത്തിന് അഞ്ചുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിൽ രണ്ടുകോടി രൂപ ചെലവഴിച്ച് നിർമാണ പ്രവർത്തനം ഉടനാരംഭിക്കും. താഴത്തെ നില പൂർണമായും പാർക്കിങ്ങിനായി വിനിയോഗിക്കും. സെല്ലാർ ഫ്ലോറിൽ അടൂർ വില്ലേജ് ഓഫീസിനാവശ്യമായ സൗകര്യങ്ങളൊരുക്കും.
ഒന്നാം നിലയിൽ താലൂക്ക് ഓഫീസിനായി ഓഫീസർ റൂം, സ്റ്റാഫ് റൂം, ഡൈനിങ് റൂം, ഫീഡിങ് ഏരിയ, വെയിറ്റിങ് ഏരിയ, ടോയ്‌ലറ്റുകൾ എന്നിവ നിർമിക്കും. അടൂർ വില്ലേജ്, താലൂക്ക് ഓഫീസുകൾ ഒരു കെട്ടിട സമുച്ചയത്തിനകത്ത് വരുമ്പോൾ പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഏറെ ഉപകാരപ്പെടുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..