02 December Monday
വ്യാപനം കൂടുതല്‍ മയക്കുമരുന്ന് ഉപയോ​ഗത്തിലൂടെ

എയ്ഡ്സ് ബാധിതര്‍ കുറയുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2024
പത്തനംതിട്ട
മയക്കുമരുന്ന് ഉപയോഗം നടത്തുന്നവരിലാണ് എയ്ഡ്സ് രോ​ഗബാധ ഏറുന്നതെന്ന് ആരോ​ഗ്യ വകുപ്പ്. മയക്കുമരുന്ന് ഉപയോ​ഗത്തിന് സിറിഞ്ച് മുഖേന മരുന്ന്  ഉപയോ​ഗിക്കുന്നത് രോ​ഗം പടരാനിടയാക്കുന്നു. 
അതിനാല്‍ വിദ്യാര്‍ഥികളിലും യുവാക്കളിലും ഇതിനെതിരെയുള്ള ബോധവല്‍ക്കരണ നടപടി കൂടുതല്‍ നടത്താൻ ശ്രദ്ധ വേണമെന്ന് ഡിഎംഒ ഡോ. എല്‍ അനിതാകുമാരി പറഞ്ഞു. രോ​ഗവ്യാപനം ജില്ലയില്‍ കുറഞ്ഞു വരികയാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് രോ​ഗബാധിതരുള്ള ജില്ലയാണ് പത്തനംതിട്ട. 
നിലവില്‍ 56 രോ​ഗ ബാധിതരാണുള്ളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്  രോ​ഗം ബാധിച്ചവരുടെ എണ്ണത്തില്‍ കുറവാണ്.  സര്‍ക്കാര്‍ ആരോ​ഗ്യസംവിധാനത്തിലൂടെ ഫലപ്രദമായ ചികിത്സാ സംവിധാനം തുടരുന്നു. രക്തദാനം നടത്തുന്നവരിലും ഗര്‍ഭിണികള്‍ക്കും മറ്റും  രോ​ഗ പരിശോധന നടത്താറുണ്ട്. മറ്റുള്ളവരില്‍ വ്യക്തികള്‍ സ്വയം മുന്നോട്ട് വന്നാലേ രോ​ഗ പരിശോധന നടത്താനാവൂ. വൈറസ് ശരീരത്തില്‍ കയറിയാല്‍ ചിലപ്പോള്‍ മാസങ്ങള്‍ക്ക് ശേഷമാകും പരിശോധനയില്‍ പോലും കണ്ടെത്താനാവുക. അതിനാല്‍ രോഗത്തിനെതിരെയുള്ള കൂടുതൽ ബോധവൽക്കരണം വരുംദിവസങ്ങളിൽ സ്‌കൂൾ, കോളേജ് തലങ്ങളിലും നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top