23 December Monday

നൂറ് ദിനത്തില്‍ പറക്കോട്

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024
പത്തനംതിട്ട
മുൻ വർഷത്തിലേതിനേക്കാൾ അധിക കുടുംബങ്ങൾക്ക് 100 ദിന തൊഴിൽ ഉറപ്പാക്കാൻ ഇത്തവണ ജില്ലയിലെ തൊഴിൽ ഉറപ്പ് പദ്ധതിക്കായി. 2022–-23 വർഷം 16,273 കുടുംബത്തിനാണ് നൂറു ദിന തൊഴിൽ ഉറപ്പാക്കിയതെങ്കിൽ 2023–-24 വർഷം 18, 683 കുടുംബത്തിനാണ് നൂറുദിന തൊഴിൽ ഉറപ്പാക്കാനായത്. 
രണ്ടു വർഷവും പറക്കോട് ബ്ലോക്കാണ് അതിൽ മുന്നിട്ട് നിൽക്കുന്നത്. കഴിഞ്ഞ വർഷം 4,803 കുടുംബത്തിനെങ്കിൽ 2023–-24 വർഷം അത് 8106 ആയി ഉയർന്നു. നാല് ബ്ലോക്ക് മുൻ വർഷത്തേതിനേക്കാൾ അധിക തൊഴിൽ ദിനം ഉറപ്പാക്കി. ഇലന്തൂർ, കോയിപ്രം, പറക്കോട്, പുളിക്കീഴ് എന്നിവയാണ് മുന്നിൽ നിൽക്കുന്നത്. 
വിവിധ ബ്ലോക്കുകൾ 2022–-23 വർഷം നൂറു ദിനം തൊഴിലുറപ്പാക്കിയ കുടുംബങ്ങളുടെ എണ്ണം–-ഇലന്തൂർ 803, കോയിപ്രം 1003, കോന്നി 2546, മല്ലപ്പള്ളി 1272, പന്തളം 1323, പറക്കോട് 4803, പുളിക്കീഴ് 1022, റാന്നി 3501. 2023–-24 വർഷം–- ഇലന്തൂർ 1433, കോയിപ്രം 1184, കോന്നി 2096, മല്ലപ്പള്ളി 803, പന്തളം 1169, പറക്കോട് 8106,  പുളിക്കീഴ് 1369, റാന്നി 2523.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top