അടൂർ
ട്രാഫിക് പൊലീസ് നിരത്തിലിറങ്ങിയതോടെ അടൂർ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി. പൊലീസ് സാന്നിധ്യം ടൗണിലെ സാമൂഹ്യവിരുദ്ധശല്യത്തിനും അറുതി വരുത്തിയിട്ടുണ്ട്. മുമ്പ് സെൻട്രൽ ജങ്‌ഷനിൽ നിന്ന് കരുവാറ്റ ജങ്‌ഷൻ വരെ എത്തണമെങ്കിൽ മുക്കാൽ മണിക്കൂറിലധികം സമയം വേണ്ടി വന്നിരുന്നു. ഇപ്പോൾ റോഡരികിലെ അനധികൃത പാർക്കിങ് പൂർണമായും ഒഴിവാക്കി. ഇതോടെ കെഎസ്‌ആർസി ജങ്‌ഷനിൽ രാവിലെ പോലും തിരക്കില്ലാതെയായി.
ഇരട്ടപ്പാലങ്ങളുടെ ഇരുവശവും ഉണ്ടായിരുന്ന അനധികൃത പാർക്കിങ് പൂർണമായും ഒഴിവാക്കി. വാഹനങ്ങൾ കുരുക്കിൽ പെടാതെ മൂന്ന് പാലത്തിലൂടെയും സുഗമമായി സഞ്ചരിക്കുന്നു. ഹോളി ക്രോസ് ജങ്‌ഷൻ മുതൽ മരിയാ ആശുപത്രി ജങ്‌ഷൻ വരെ പൊലീസ് പട്രോളിങ് ഏർപ്പെടുത്തിയത് ഗുണമായി. കെഎസ്ആർടിസി ജങ്‌ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ സ്കൂൾ വിടുന്ന സമയത്തുള്ള സാമൂഹ്യവിരുദ്ധ ശല്യം ഇല്ലാതായി.
കെഎസ്ആർടിസി സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിലും പൊലീസുകാരെ നിയോഗിച്ചു. ഇതോടെ സ്റ്റാൻഡിനുള്ളിലെ സാമുഹ്യവിരുദ്ധ ശല്യവും ലഹരി കച്ചവടവും ഇല്ലാതായി. കെഎസ്ആർടിസി സ്റ്റാൻഡിന് പിന്നിലെ റോഡിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും ട്രാഫിക് പൊലീസ് അവ സാനിപ്പിച്ചു.
നഗരത്തിൽ അനധികൃത പാർക്കിങ്ങിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് യൂ ണിറ്റ് എസ്ഐ ജി സുരേഷ് കുമാർ പറഞ്ഞു. ടൗണിലെ പ്രധാന പാതയിലെത്തുന്ന ഉപറോ ഡുകളിലും പട്രോളിങ് ശക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..