22 December Sunday

ലോറി മറിഞ്ഞ് 
ഡ്രൈവർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

കോന്നി സെൻട്രൽ ജങ്ഷനിൽ മറിഞ്ഞ തടി ലോറി

കോന്നി
കോന്നി സെൻട്രൽ ജങ്‌ഷനിൽ തടി കയറ്റി വന്ന ലോറി കാറിലിടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. മുറിഞ്ഞകൽ സ്വദേശി അൻവറിനാണ് പരിക്കേറ്റത്. കാറിലിടിച്ച് റോഡിൽ തെന്നി മാറിയ ലോറി സെൻട്രൽ ജങ്‌ഷനിൽ മറിയുകയായിരുന്നു. 
ബുധനാഴ്ച രാത്രി ഒമ്പതോടെ ആയിരുന്നു അപകടം. പത്തനാപുരത്തുനിന്നും പത്തനംതിട്ടയിലേക്ക്‌  പോവുകയായിരുന്നു ലോറി. 
കാറിന്റെ മുൻ ഭാഗം തകർന്നു. ലോറി മറിയുമ്പോൾ റോഡിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ഇവർ പെട്ടെന്ന് ഓടി മാറിയതിനാൽ ആളപായമുണ്ടായില്ല. ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top