23 December Monday

കിളിയാനിക്കൽ –- തൂളികുളം 
റോഡ്‌ ഉദ്‌ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024
റാന്നി
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 1.30 കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നിർമിച്ച ചെറുകോൽ പഞ്ചായത്തിലെ കിളിയാനിക്കൽ തൂളികുളം റോഡ്‌  ഉദ്ഘാടനം ചെയ്‌തു. 1.38 കിലോ മീറ്റർ നീളമുള്ള റോഡാണ്  മികച്ച നിലവാരത്തിൽ നിർമിച്ചിരിക്കുന്നത്. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ റോഡ്‌ ഉദ്‌ഘാടനം ചെയ്‌തു. 
പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ സന്തോഷ് കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജോർജ് എബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഗീതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സാം പി തോമസ്, പഞ്ചായത്ത് അംഗങ്ങളായ ജി ഗോപകുമാർ,  എം ജി രാധാകൃഷ്ണപിളള,  റീബിൽഡ് അസി. എൻജിനീയർ എ ആർ റഫിൻ, ഒ പി സുരേഷ്,  സാബു കെ എബ്രഹാം  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top