പത്തനംതിട്ട
ഫെയന്‍ജന്‍ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊട്ടതിന്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമായി. പത്തനംതിട്ട ജില്ലയിലും ഞായറാഴ്ച രാവിലെ മുതൽ എല്ലാ മേഖലയിലും മഴ കനത്തു. രാവിലെ യെല്ലോ അലര്‍ട്ടായിരുന്നു പ്രഖ്യാപിച്ചതെങ്കില്‍ വൈകിട്ടോടെ ഓറഞ്ച് അലര്‍ട്ടായി മഴ മുന്നറിയിപ്പ് പുതുക്കി. വൈകിട്ട് മഴ കനക്കുകയും ചെയ്തു. നിലയ്ക്കല്‍, പമ്പ, ശബരിമല മേഖലയിലും മഴ രാവിലെ മുതൽ ശക്തമായിരുന്നു. തീര്‍ഥാടകര്‍ക്ക് മല കയറുന്നതിൽ ഇത് അല്പം ബുദ്ധിമുട്ട് സൃഷ്ടിച്ചു. രാവിലെ തീര്‍ഥാടകരുടെ നില്ല തിരക്കാണ് അനുഭവപ്പെട്ടതെങ്കിലും വൈകിട്ടോടെ തീര്‍ഥാടകുരടെ വരവ് കുറഞ്ഞു. ജില്ലയിലെ വിവിധ നദികളിൽ ജലനിരപ്പ് മെല്ലെ ഉയരുന്നുണ്ട്. തിങ്കളാഴ്ചയും ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ കേന്ദ്രങ്ങൾ നൽകിയിട്ടുള്ളത്. പമ്പ, അച്ചന്‍കോവില്‍, മണിമലയാറുകളില്‍ ചില പ്രദേശത്ത് ജനനിരപ്പ് ഉയര്‍ന്നു. വൃഷ്ടി പ്രദേശത്തെല്ലാം മഴ ശക്തമായി പെയ്യുന്നു. പത്തനംതിട്ടയില്‍ 52 മില്ലിമീറ്ററും നിലയ്ക്കലില്‍ 50 മി. മീറ്ററും മഴയാണ് ഞായറാഴ്ച പെയ്തത്. എവിടെയും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..