25 November Monday

മൂന്ന്‌ പഞ്ചായത്തിൽ കർശന നിയന്ത്രണം

സ്വന്തം ലേഖകൻUpdated: Thursday Jun 3, 2021
പത്തനംതിട്ട 
ജില്ലയിൽ ജനസംഖ്യ അനുസൃതമായി കോവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റും(ടിപിആർ)  കൂടുതലുള്ള കോയിപ്രം, മല്ലപ്പുഴശേരി, ഏനാദിമംഗലം പഞ്ചായത്തുകളിൽകൂടി ലോക്ക് ഡൗൺ ഇളവില്ലാതെ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന്  കലക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.  കലക്ടറേറ്റിൽ ഓൺലൈനായി ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കലക്ടർ തീരുമാനം അറിയിച്ചത്. പത്ത് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും നേരത്തേ  ലോക്ക് ഡൗൺ ഇളവുകൾ ഇല്ലാതെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനു പുറമെയാണ് ജില്ലയിൽ ടിപിആർ കൂടുതലുള്ള മൂന്ന് പഞ്ചായത്തുകളിൽ കൂടി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി, ഡിഎംഒ (ആരോഗ്യം) ഡോ.എ എൽ ഷീജ, എൻഎച്ച്എം ഡിപിഎം ഡോ.എബി സുഷൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി എസ് നന്ദിനി, ഡിഡിപി എസ് ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
 
മാർഗനിർദേശങ്ങൾ പാലിക്കണം
കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി  ജില്ലയിലെ ഓഫീസുകളും ബാങ്കുകളും ഇനി പറയുന്ന മാർഗനിർദേശങ്ങൾ പാലിക്കണമെന്ന്  കലക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. എയർ കണ്ടീഷണറുകൾ പ്രവർത്തിപ്പിക്കാൻ പാടില്ല. വായു സഞ്ചാരം ഉറപ്പുവരുത്തണം. നേരിട്ട് പങ്കെടുക്കേണ്ട യോഗങ്ങൾ ഒഴിവാക്കണം. കൂട്ടംകൂടിയുള്ള ചായ സൽക്കാരം, ഉച്ചഭക്ഷണം എന്നിവ ഒഴിവാക്കണം.  ട്രഷറി, ബാങ്കുകൾ, റേഷൻ കടകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പു വരുത്തുന്നതിനും ബന്ധപ്പെട്ട ഓഫീസ് മേലധികാരി/ റേഷൻ കട ഉടമ ശ്രദ്ധിക്കണം. സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിന് ആളുകൾ നിൽക്കേണ്ട സ്ഥലങ്ങൾ കൃത്യമായി മാർക്ക് ചെയ്തിരിക്കണമെന്നും കലക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top