പത്തനംതിട്ട
കേരളത്തെ മാലിന്യമുക്തമാക്കാനുള്ള ദൃഢനിശ്ചയത്തിലാണ് സംസ്ഥാന സർക്കാരെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ചെന്നീര്‍ക്കര എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മാലിന്യപ്രശ്‌നത്തെ ജനകീയ പങ്കാളിത്തത്തോടെ പരിഹരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തിലാണ് സംസ്ഥാനതല മാലിന്യ മുക്തിതേടിയുള്ള പരിപാടികള്‍ നടക്കുന്നത്. "എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന് തിരിച്ചറിഞ്ഞ് ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരെയുണ്ടാവണം.
പദ്ധതിയുടെ ഭാഗമായി ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ സ്ഥാപിച്ച ഗോബര്‍ധന്‍ ബയോഗ്യാസ് പ്ലാന്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. ശുചിത്വ സന്ദേശ റാലി ചെന്നീര്‍ക്കര ഐടിഐയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കലക്ടര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ചെന്നീര്‍ക്കര എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പൊതുസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ അധ്യക്ഷയായി. കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ രശ്‌മിമോള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആര്‍ അജയകുമാര്‍, ജോര്‍ജ് തോമസ്, ജെ ഇന്ദിരാദേവി, ജി അനില്‍കുമാര്‍ നിഫി എസ് ഹഖ്, എന്നിവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..