റാന്നി
ഇരച്ചെത്തിയ വെള്ളം തുറന്ന് വിടാൻ മണിയാർ ഡാമിന്റെ ഷട്ടർ പൊക്കാനാവാഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കി. വയറിങ് ഷോർട്ടേജ് പരിഹരിച്ച് ഷട്ടറുകൾ പൊക്കാൻ കഴിഞ്ഞതോടെയാണ് ആശ്വാസമായത്.
ശനി വൈകിട്ട് ആറോടെയാണ് സംഭവം. കിഴക്കൻ മേഖലകളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് കക്കാട്ടാറിലൂടെ വൻതോതിലാണ് വെള്ളം പെട്ടെന്ന് ഒഴുകിയെത്തിയത്.
ഡാം നിറയുമെന്ന നിലയിലെത്തിയപ്പോൾ അധികൃതർ ഷട്ടർ ഉയർത്താൻ ശ്രമിക്കുമ്പോഴാണ് ഇവ പ്രവർത്തന രഹിതമാണെന്ന് കണ്ടത്. മണിയാർ ഡാമിൽ ഷട്ടർ മാറ്റുന്നത് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടക്കുകയാണ്. വയറുകൾ ഷോർട്ടായി വൈദ്യുത ബന്ധം നിലച്ചതിനാൽ ഷട്ടറുകൾ ഉയർത്താൻ പറ്റാതെയായി.
ഇരച്ചെത്തിയ വെള്ളം ഡാമിന്റെ ഷട്ടറുകൾക്ക് മുകളിലൂടെയും ഒഴുകിയത് ആശങ്കയ്‌ക്കിടയാക്കി. ഇതിനിടെ മനുഷ്യ പ്രയത്നത്താൽ ഷട്ടർ ഉയർത്താനും വയറിങ്ങിന്റെ തകരാർ പരിഹരിക്കാനും അധികൃതർ നടത്തിയ ശ്രമം ഫലം കണ്ടു. തകരാർ പരിഹരിച്ച് വൈദ്യുതി ഉപയോഗിച്ച് തന്നെ ഷട്ടറുകൾ ഉയർത്താനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..