04 December Wednesday

പി ബി സന്ദീപ് കുമാർ 
രക്തസാക്ഷി അനുസ്‌മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024

 തിരുവല്ല

സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരിക്കെ ആർഎസ്എസ് ക്രിമിനലുകൾ കൊലപ്പെടുത്തിയ പി ബി സന്ദീപ് കുമാറിന്റെ മൂന്നാം രക്തസാക്ഷിത്വ വാർഷിക ദിനം തിങ്കളാഴ്ച തിരുവല്ലയിൽ സമുചിതമായി ആചരിച്ചു. രാവിലെ ചാത്തങ്കേരിയിലെ സന്ദീപ് കുമാറിന്റെ സ്‌മൃതികുടീരത്തിലും പാർടി ഓഫീസുകളിലും തിരുവല്ല ഏരിയയിലെ എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയർത്തി പുഷ്പാർച്ചന നടത്തി.
വൈകിട്ട് പെരിങ്ങര പിഎംവി സ്കൂൾ ഹാളിൽ സിപിഐ എം തിരുവല്ല ഏരിയ കമ്മിറ്റി നേതൃത്വത്തിൽ  നടന്ന അനുസ്‌മരണ സമ്മേളനം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. 
കെ പി ഉദയഭാനു ചുവപ്പ് സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. തിരുവല്ല ഏരിയ ആക്‌ടിങ്‌ സെക്രട്ടറി പി ബി സതീഷ്‌കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ, ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ. ഫ്രാൻസിസ് വി ആന്റണി, പ്രമോദ് ഇളമൺ, അഡ്വ. ജെനു മാത്യു, അഡ്വ. ആർ രവിപ്രസാദ്, സി കെ പൊന്നപ്പൻ, പെരിങ്ങര ലോക്കൽ സെക്രട്ടറി ബിജു എലിമുള്ളിൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top