19 September Thursday

പത്തനംതിട്ട –- മലനട കെഎസ്‌ആർടിസി സര്‍വീസ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024
പത്തനംതിട്ട
പത്തനംതിട്ടയിൽ നിന്ന് കൊല്ലം ജില്ലയിലെ മലനടയിലേക്ക് കെഎസ്ആർടിസി ഓർഡിനറി  സർവീസിന് തുടക്കം. യാത്രക്കാരുടെ  ദീർഘനാളത്തെ ആവശ്യമായിരുന്നു പുതിയ സർവീസ്.   പത്തനംതിട്ടയിൽ നിന്ന് ദിവസവും പകൽ 3.10നാണ് മലനടയിലേക്ക് സർവീസ് ആരംഭിക്കുക. അടൂർ, മലനട, വഴി കരുനാ​ഗപ്പള്ളിയിൽ 5.25ന് എത്തും. കരുനാ​ഗപ്പള്ളിയിൽ നിന്ന് വൈകിട്ട്  5.40ന്  തിരിച്ച്  മലനട, അടൂർ വഴി രാത്രി 7.55ന് പത്തനംതിട്ടയിലും  തുടർന്ന് രാത്രി ഒമ്പതിനാണ് മലനടയിലേക്ക് സ്റ്റേസർവീസായി പോകുന്നത്. രാത്രി 10.45ന് മലനടയിലെത്തും. പിറ്റേന്ന് രാവിലെ 5.50ന് മലനടയിൽ നിന്ന് തുടങ്ങുന്ന സർവീസ് കരുനാ​ഗപ്പള്ളിയിൽ 6.40ന് എത്തും. 7.20ന് കരുനാ​​ഗപ്പള്ളിയിൽ നിന്ന് ചക്കുവള്ളി, മലനട, അടൂർ വഴി പത്തനംതിട്ടയിലേക്ക്. 9.40ന് പത്തനംതിട്ടയില്‍. 
തുടർന്ന് 11.40നും  ഉച്ചയ്ക്ക് 1.25നും  മലയാലപ്പുഴ വഴി തലച്ചിറയിലേക്ക് സർവീസ് നടത്തും. തിരികെ തലച്ചിറയിൽ നിന്ന് പകൽ 12.30നും, 2.10നും പത്തനംതിട്ടയിലേക്കും സർവീസുണ്ടാകും. 
​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ്കുമാറും കെ യു ജനീഷ്കുമാർ എംഎൽഎയും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ​ഗോപകുമാറും  പുതിയ സർവീസിന് വളരെ താൽപ്പര്യമെടുത്തിരുന്നു. കോവിഡന് ശേഷം മലനട ഭാ​ഗത്തേക്ക് നേരത്തെയുണ്ടായിരുന്ന സ്വകാര്യ ബസുകളിൽ ചിലതും ഓട്ടം നിർത്തിയത്  മേഖലയിലെ  ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. 
പത്തനംതിട്ട ഡിപ്പോയിൽ നിന്ന് വിവിധ ഭാ​ഗങ്ങളിലേക്ക്  പുതിയ  സർവീസ്‌  തുടങ്ങുന്നതും പരി​ഗണനയിലാണ്. ഡ്രൈവർമാരുടെ കുറവ് പരിഹരിക്കാന്‍  താൽക്കാലികമായി നിയമിക്കാനും നടപടിയായതായി ഡിടിഒ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top