കോഴഞ്ചേരി
കർക്കടകവാവിന് ബലിതർപ്പണം ചെയ്‌തു ആയിരങ്ങൾ. രാവിലെ അഞ്ചിന് മുമ്പ്‌തന്നെ ക്ഷേത്രങ്ങളിൽ ആളുകൾ ബലിയിടാനായി എത്തി. പത്തോടെ മിക്കയിടങ്ങളിലും ബലിയിടീൽ കർമ്മം പൂർത്തിയായി. അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പമ്പാ നദിയിൽ ചെറുകോൽപ്പുഴ കടവിൽ ചട്ടമ്പി സ്വാമികളുടെ സ്‌മൃതി മണ്ഡപത്തിന് സമീപം ശ്രീവിദ്യാധിരാജ നഗറിലാണ് ബലിതർപ്പണം നടത്തിയത്.
മലയാലപ്പുഴ ഐക്കരേത്ത് ഇല്ലത്തു് ദീപു ശർമ്മ മുഖ്യ കാർമികത്വം വഹിച്ചു. കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ വാവ് ബലി ചടങ്ങുകൾക്ക് ചെറുകോൽ സുകുമാരൻ നായർ കാർമികത്വം വഹിച്ചു. നെടുംപ്രയാർ തേവരക്കുന്ന് മഹാവിഷ്ണു സുബ്രമണ്യ സ്വാമി ക്ഷേത്ര കടവിൽ ബലിതർപ്പണത്തിന് ഇക്കുറി വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ നാലിന്
ആരംഭിച്ച ചടങ്ങുകൾ 10 വരെ നീണ്ടു. മാലക്കര തൃക്കോവിൽ, മെഴുവേലി ആനന്ദഭൂതേശ്വരം എന്നീ ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിനായി തിരക്ക് അനുഭവപ്പെട്ടു.
കോന്നി
കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലിയും പിതൃ തർപ്പണവും നടത്തി. വാവൂട്ടും 1001 കരിക്ക് പടേനിയും 1001 മുറുക്കാൻ സമർപ്പണവും നടന്നു. അച്ചൻകോവിലിന്റെ ആദ്യ സ്നാന ഘട്ടമായ കല്ലേലി കാവിൽ ബലി തർപ്പണവും നടന്നു . കാവ് മുഖ്യ ഊരാളി ഭാസ്കരൻ കരിക്ക് ഉടച്ച് ദേശം വിളിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..