വെച്ചൂച്ചിറ
മാതൃകയായി വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ്എൽപി സ്കൂളിലെ ഓണാഘോഷം. ലോക്കൽ മാനേജർ ഫാ. സോജി വർഗീസ് ജോൺ, വെച്ചൂച്ചിറ സർക്കിൾ ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയ, സബ് ഇൻസ്‌പെക്ടർ സണ്ണിക്കുട്ടി, ഡോ. മനു വർഗീസ്, എസ്ബി ഐ മാനേജർ ശ്യാം, പി ടി മാത്യു , ഷൈനു ചാക്കോ, ഷൈനി ബോസ് എന്നിവർ സംസാരിച്ചു. പരിപാടികൾ തിരുവോണ ദിനത്തിൽ കുട്ടികളുടെ റേഡിയോ സ്റ്റേഷനായ എണ്ണൂറാംവയൽ എഫ്എംൽ സംപ്രേഷണം ചെയ്യും.ബുദ്ധിമുട്ട് അനുഭവിക്കുന്ന 10 കുടുംബങ്ങൾക്ക് കുട്ടികൾ ഓണക്കിറ്റും ഓണക്കോടിയും സമ്മാനിക്കും.. വെച്ചൂച്ചിറ ബിഎംസി ആശുപത്രിയുമായി ചേർന്ന് 10 രോഗികൾക്ക് സൗജന്യമായി സ്കാനിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..