17 September Tuesday

വടക്കേപ്പുഴ ടൂറിസം പദ്ധതിക്ക് നവം. ഒന്നിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024
മൂലമറ്റം
കുളമാവ് വടക്കേപ്പുഴ ഡൈവേർഷൻ പദ്ധതിയിൽ വിനോദസഞ്ചാര സാധ്യത പ്രയോജനപ്പെടുത്തി പെഡൽ ബോട്ടിങ്, കയാക്കിങ് ഉൾപ്പെടെയുള്ള വിനോദ സൗകര്യങ്ങൾ ഏർപ്പെടുത്തി നവംബർ ഒന്നിന് പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ മൂലമറ്റത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. ഹൈഡൽ ടൂറിസം മുഖേനയാണ് പദ്ധതിയുടെ നടത്തിപ്പ്. 
ഇടുക്കി ആർച്ച് ഡാമിലേക്കുള്ള വെള്ളമെത്തിക്കുന്നതിനാണ്‌ കുളമാവ് ഡൈവേർഷൻ സ്‌കീം നടപ്പാക്കിയത്. ടൂറിസം പദ്ധതിയുടെ ഭാഗമായി ഇവിടുത്തെ ചെളി നീക്കം ചെയ്ത്‌ ആഴമുറപ്പാക്കും. ഇതോടനുബന്ധിച്ച് പാർക്കിങ്  സൗകര്യം, ലഘുഭക്ഷണശാല തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. ഇടുക്കി ആർച്ച് ഡാമിനോട് അനുബന്ധിച്ച് ലേസർ ഷോ, ജലജീവൻ മിഷന്റെ ഭാഗമായി ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കൽ, ചെറുതോണിയിൽ ഫ്ലോട്ടിങ് പമ്പ് സെറ്റ് സ്ഥാപിക്കൽ, വിതരണശൃംഖല സ്ഥാപിക്കൽ, അയ്യപ്പൻകോവിൽ-–കാഞ്ചിയാർ പഞ്ചായത്തുകളിൽ വെള്ളമെത്തിക്കാൻ തോണിത്തടിയിൽ പമ്പ്സെറ്റ് സ്ഥാപിക്കൽ എന്നീ പദ്ധതികൾക്ക്‌ അനുമതി നൽകി.
ഇരട്ടയാർ അണക്കെട്ടിനോട് ചേർന്ന് ചെക്ക് ഡാം നിർമിക്കുന്നതിനുള്ള സാധ്യത പഠിക്കുന്നതിനായി വൈദ്യുതി, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top