21 December Saturday
പികെഎസ് പോസ്‌റ്റ്‌ ഓഫീസ്‌ മാര്‍ച്ച്

സംവരണം അട്ടിമറിക്കരുത്

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

പട്ടികജാതി ക്ഷേമസമിതി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ നടത്തിയ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു 
ഉദ്‌ഘാടനം ചെയ്യുന്നു

പത്തനംതിട്ട
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ പട്ടികജാതി ക്ഷേമസമിതി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. ഇന്ത്യയിൽ ജാതി സെൻസസ്‌ നടപ്പാക്കുക, സ്വകാര്യമേഖലയിൽ സംവരണം നിയമം മൂലം നടപ്പാക്കുക, സംവരണം അട്ടിമറിക്കാനുള്ള നീക്കം പാർലമെന്റിൽ നിയമം വഴി തടയുക, എയ്‌ഡഡ്‌ സ്‌കൂൾ –- കോളേജ്‌ നിയമനങ്ങളിൽ സംവരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ മാർച്ച്‌. 
സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്‌തു.പികെഎസ്‌ ജില്ലാ പ്രസിഡന്റ്‌ കെ എം ഗോപി അധ്യക്ഷനായി. സിപിഐ എം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ജു, പികെഎസ്‌ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ. സി ടി വിനോദ്‌, വി ജി ശ്രീവിദ്യ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി എൻ രാജേഷ്‌ സ്വാഗതവും ട്രഷറർ എ ആർ അജീഷ്‌കുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top