05 November Tuesday

കടകളിലും ഹോട്ടലുകളിലും പരിശോധന

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024
കോട്ടാങ്ങൽ 
റാന്നി ഫുഡ് സേഫ്റ്റി ഓഫീസിന്റെയും, കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍  മത്സ്യവ്യാപാര സ്ഥാപനങ്ങളിലും, ബജിക്കടകളിലും, ഹോട്ടലുകളിലും പരിശോധന നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്  ബി പിള്ളയുടെയും ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. ഒ എസ് സൗമ്യ എന്നിവരുടെ  നേതൃത്വത്തിലാണ് ചുങ്കപ്പാറ, വായ്പൂര് പ്രദേശങ്ങളിൽ മൊബൈൽ ലാബ് സൗകര്യത്തോടെ പരിശോധന നടത്തിയത്. 
മത്സ്യ സാമ്പിളുകളും, കുടിവെള്ള സാമ്പിളുകളും , ഭക്ഷണ സാമ്പിളുകളും ശേഖരിച്ച് പരിശോധിച്ചു.  വ്യാപാരികൾക്ക് ബോധവൽക്കരണവും നല്‍കി. ഫുഡ് സേഫ്റ്റിയുടെയും , പഞ്ചായത്തിന്റെയും ലൈസൻസ് ഇല്ലാത്തതും,  ഹെൽത്ത് കാർഡ് ഇല്ലാത്തുതുമായ വ്യാപാരസ്ഥാപനങ്ങൾക്കും  മാലിന്യം പൊതു തോട്ടിലേക്ക് ഒഴുക്കിയ വ്യാപാരികള്‍ക്കും നോട്ടീസ് നല്‍കി. പരിശോധനയിൽ മൊബൈൽ ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്‌  ദീപ്തി,  ലാബ് അസിസ്റ്റന്റ്‌ സുലഭ, അഭിലാഷ്,  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ കെ അതുൽ, ദർശന ഗോവിന്ദ്  എന്നിവർ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. 
പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫിന്റെ  നേതൃത്വത്തിലുള്ള പൊതുജനാരോഗ്യ സമിതിയുടെ തീരുമാനപ്രകാരമാണ് പരിശോധനകൾ നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top