പത്തനംതിട്ട
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പത്തനംതിട്ട സിപിസി ഹാളിൽ നടന്ന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്‌തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ആർ അജയകുമാർ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി റോയി ഫിലിപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ ടി അനിൽകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യാത്രയയപ്പ് സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹർഷകുമാർ ഉദ്‌ഘാടനം ചെയ്‌തു.
സംസ്ഥാന പ്രസിഡന്റ് ടി ആർ രമേശ്, ബെഫി ജില്ലാ സെക്രട്ടറി രഞ്ചു, ഫെഡറേഷൻ ജില്ലാ ട്രഷറർ സേതുകുമാർ, സംസ്ഥാന കമ്മിറ്റിയംഗം വി ആർ സജികുമാർ, എസ് സജീവ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി : ആർ അജയകുമാർ (പ്രസിഡന്റ്), വി ഇന്ദുലേഖ, അനിത പി നായർ, അജീഷ്, ബിജു കുമാർ (വൈസ് പ്രസിഡന്റ്), എ ആർ വിക്രമൻ (സെക്രട്ടറി), സി ജി രഘുകുമാർ, കെ വി മഹേഷ്, സജീവ് ഖാൻ, യു ജിൽ (ജോയിന്റ് സെക്രട്ടറി), എസ് സേതുകുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..