23 December Monday

വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ പള്ളിയോടം മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

പമ്പാ നദിയിൽ മറിഞ്ഞ അയിരൂർ പള്ളിയോടം തോട്ടപ്പുഴശ്ശേരി മൂളൂർ കടവിലേക്ക് അടുപ്പിച്ചപ്പോൾ

കോഴഞ്ചേരി
ആറന്മുള വള്ളസദ്യയിൽ പങ്കെടുക്കാൻ എത്തിയ പള്ളിയോടം  പമ്പാ നദിയിൽ മറിഞ്ഞു.  മരുതൂർ കടവിന് സമീപം ഞായർ ഉച്ചയോടെയാണ്‌ വള്ളം മറിഞ്ഞത്.
ചെറുകോൽപ്പുഴ കടവിൽ നിന്നും പുറപ്പെട്ട അയിരൂർ പള്ളിയോടമാണ് പമ്പാ നദിയിൽ മറിഞ്ഞത്. പള്ളിയോടത്തിൽ ഉണ്ടായിരുന്നവരും ഇതര കരക്കാരും ചേർന്ന് ഉടൻ തന്നെ രക്ഷാ പ്രവർത്തനം നടത്തിയതിനാൽ അപകടം ഒഴിവായി. മറിഞ്ഞ പള്ളിയോടം തോട്ടപ്പുഴശ്ശേരി മൂളൂർ കടവിലേക്ക് അടുപ്പിച്ചു. എഴുപത്‌ പേർക്കാണ്‌ പള്ളിയോടത്തിൽ കയറാൻ അനുമതി ഉള്ളത്‌. എന്നാൽ വള്ളത്തിൽ എൺപതിലധികം ആളുകൾ കയറിയിരുന്നു. പിന്നീട് ഈ പള്ളിയോടത്തിൽതന്നെ കരക്കാർ ആറന്മുളയിൽ എത്തി വള്ളസദ്യയിൽ പങ്കെടുത്ത്‌ മടങ്ങി. നദിയിലെ കുത്തൊഴുക്കും പള്ളിയോടത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതുമാണ് വള്ളം മറിയാൻ കാരണമായി പറയുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top