22 November Friday

പത്തനംതിട്ട പുസ്തകോത്സവം ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024
പത്തനംതിട്ട 
ജില്ലാ ​ലൈബ്രറി വികസന സമിതി നേതൃത്വത്തിൽ പത്തനംതിട്ട പുസ്‌തകോത്സവം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. എൺപതോളം പ്രസാധകർ പങ്കെടുക്കുന്ന മേളയില്‍ മലയാള പുസ്തകങ്ങൾക്ക് 35 ശതമാനം വരെയും ഇം​ഗ്ലീഷ് പുസ്തകങ്ങൾക്ക് 20 മുതൽ 25 ശതമാനം വരെയും കിഴിവ് ലഭിക്കും. 
ശനി രാവിലെ 10ന് അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു മുഖ്യാതിഥിയാകും. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ പി ജയൻ വായനസന്ദേശം നൽകും. കൈപ്പട്ടൂർ തങ്കച്ചൻ എഴുതിയ കഫീൽ, വൈറസ്, വാസന്തി നമ്പൂതിരി എഴുതിയ വസന്തഗീതങ്ങൾ, പൊൻ നീലൻ എഴുതിയ പിച്ചിപ്പു എന്നീ പുസ്‌തകങ്ങളും പ്രകാശനം  ചെയ്യും. പകൽ 2.30ന് കവിസമ്മേളനം കവി ഡോ. സി രാവുണ്ണി  ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top