20 December Friday

മുപ്പതിനായിരത്തിലേറെ അവസരം

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024
തിരുവല്ല
വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത മിഷന്‍ -90 പ്രവര്‍ത്തനങ്ങളില്‍ തിരുവല്ലയിലെ ആദ്യ തൊഴിൽ മേള ശനിയാഴ്ച മാര്‍ത്തോമ്മാ കോളേജില്‍   നടക്കും. മുപ്പത്തിമൂവായിരത്തിലേറേ തൊഴില്‍ അവസരങ്ങള്‍ വിവിധ വിഭാഗത്തിലായി ലഭ്യമാക്കിയിട്ടുണ്ട്. 34 കമ്പനികള്‍ പങ്കെടുക്കും. 
എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി, എന്‍ജിനീയറിങ്ങ്, നഴ്സിങ് തുടങ്ങിയ പ്രൊഫഷണല്‍ തൊഴിലവസരങ്ങളും തൊഴിൽമേള വഴി സാധ്യമാക്കിയിട്ടുണ്ട്. വെള്ളി പകൽ രജിസ്ട്രേഷന്‍ അവസാനിച്ചപ്പോള്‍  5100 അപേക്ഷ  ലഭിച്ചിട്ടുണ്ട്. ഡിഡബ്ല്യുഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഏതെങ്കിലും കമ്പനിയുടെ ഒരു തസ്തികയിലേക്കെങ്കിലും കുറഞ്ഞത് അപേക്ഷിക്കുകയും ചെയ്തവര്‍ക്കാണ് അഭിമുഖത്തില്‍ പങ്കെടുക്കാനാവുക. 
തിരുവല്ല മാര്‍ത്തോമ്മ കോളേജിലെ മെയിന്‍ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിനുമുന്നില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള അഭിമുഖ ടോക്കണ്‍ രാവിലെ ഒമ്പതുമുതല്‍ നല്‍കും. ഡിഡബ്ല്യുഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തപ്പോള്‍ ലഭിച്ച ഐഡി നമ്പര്‍ തൊഴിലന്വേഷകന്‍ അറിയണം.  
മെയിന്‍ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ ഫിസിക്സ് പിജി കമ്പ്യൂട്ടര്‍ ലാബ്, മാത്തമാറ്റിക്സ് റിസര്‍ച്ച് റൂം, ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് എന്നീ റൂമുകളിലാണ്‌ വിവിധ കമ്പനികളുടെ ഓണ്‍ലൈന്‍ (വിര്‍ച്വല്‍) മുഖാമുഖം നടക്കുക. നവതി ബ്ലോക്കിലും (ഡി ബ്ലോക്ക് ), ഗോള്‍ഡന്‍ ജൂബിലി ബ്ലോക്കിലുമായാണ് (എച്ച്  ബ്ലോക്ക് ) വിവിധ കമ്പനികളുടെ നേരിട്ടുള്ള മുഖാമുഖം നടക്കുക. തൊഴിലന്വേഷകരെ കോളേജിലെത്തിക്കാന്‍  രാവിലെ  എട്ടിനും 8.30നും തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാൻഡില്‍ നിന്നും സൗജന്യമായി ബസ്‍ സര്‍വീസുണ്ടാകും. രാവിലെ 9.30ന് അഡ്വ. മാത്യു ടി  തോമസ് എംഎല്‍എ തൊഴില്‍ മേള ഉദ്ഘാടനം ചെയ്യും.  എംഎഎസ്എഐ, ടിസിഎസ് ഐഒഎന്‍, ലിങ്ക്ഡ് ഇന്‍, ഫൗണ്ടിറ്റ് തുടങ്ങിയ പ്രമുഖ തൊഴില്‍ ദാതാക്കളുടെ തൊഴില്‍ സംബന്ധിച്ച പ്രഭാഷണവും   കോളേജിന്റെ എച്ച് ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ പകല്‍ 11ന് നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top