22 November Friday
നഴ്സിങ് വിദ്യാർഥികൾ എത്തി

സീതത്തോട്ടിൽ രണ്ടാം ബാച്ച്

സ്വന്തം ലേഖകൻUpdated: Tuesday Nov 5, 2024

സീതത്തോട് നഴ്സിങ്‌ സ്കൂളിലെത്തിയ പുതിയ ബാച്ചിലെ വിദ്യാർഥികൾക്ക് നൽകിയ സ്വീകരണം

 
ചിറ്റാർ
സീതത്തോട്‌ നഴ്സിങ് കോളേജിലെത്തിയ രണ്ടാം ബാച്ച് വിദ്യാർഥികൾക്ക് കോളേജ് അധികൃതരും സീതത്തോട് പഞ്ചായത്ത് ഭരണസമിതിയും ഹൃദ്യമായ വരവേൽപ്പ് നല്കി. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ ശ്രമഫലമായി 2023ൽ ആരംഭിച്ച കോളേജിൽ 30 വിദ്യാർഥികൾക്ക് പഠിക്കാൻ സൗകര്യമുണ്ട്. മഹാത്മാഗാന്ധി സർവകലാശാലയുടെ നിയന്ത്രണത്തിൽ സീപാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജ്യൂക്കേഷനാണ് നടത്തിപ്പ് ചുമതല. സർക്കാർ ഫീസാണ്‌ ഈടാക്കുന്നത്‌. എൽബിഎസ് മുഖാന്തിരം പൂർണമായും മെറിറ്റിലാണ് പ്രവേശനം.
വിപുലമായ ലാബ് സംവിധാനവും 1500 റഫറൻസ് ബുക്കുകളുള്ള ലൈബ്രറിയും വിദ്യാർഥികൾക്കായി ക്രമീകരിച്ചിട്ടുണ്ട്. സീതത്തോട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ഇടപെട്ട് മൂന്ന്‌ മാസത്തിനകം സ്‌കൂളിന് സ്വന്തമായി കെട്ടിടം പണിയാനുള്ള നടപടി പുരോഗമിക്കുന്നു.
പുതിയ ബാച്ചിന്റെ സ്വീകരണം സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ്‌ പി ആർ പ്രമോദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ജി തുഷാര അധ്യക്ഷയായി. പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ ജോബി ടി ഈശോ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ വിൻസെന്റ്‌ സേവ്യർ, അസോസിയേറ്റ് പ്രൊഫസർ ടി രേവതി, അധ്യാപിക നിമ്മി എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top