പത്തനംതിട്ട
ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ എഫ്എസ്ഇടിഒ ജില്ലാ മാർച്ച് വെള്ളിയാഴ്ച നടക്കും. പ്രചാരണ പ്രവർത്തനങ്ങൾ പൂർത്തിയായി. പകൽ 11.30ന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജങ്ഷനിൽ നിന്ന് മാർച്ച് തുടങ്ങും. കലക്ടറേറ്റ് പരിസരത്താണ് ധർണ.
പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, ശമ്പളപരിഷ്കരണ നടപടി ആരംഭിക്കുക, ക്ഷാമബത്ത ശമ്പള പരിഷ്കരണ കുടിശ്ശികകൾ ഉടൻ അനുവദിക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, വർഗീയതയെ ചെറുക്കുക, ക്ഷാമബത്തയ്ക്കും ശമ്പള പരിഷ്കരണത്തിനും ആവശ്യമായ തുകയ്ക്ക് ആനുപാതികമായി കേന്ദ്രവിഹിതം അനുവദിക്കുക, ദേശീയ വിദ്യാഭ്യാസനയം 2020 പിൻവലിക്കുക, സർവകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, എച്ച്ബിഎ , മെഡിസെപ്പ് പദ്ധതികൾ കാര്യക്ഷമമാക്കുക എന്നീ മുദ്രവാക്യങ്ങളുയർത്തിയാണ് സമരം.
മാർച്ചിലും ധർണയിലും മുഴുവൻ ജീവനക്കാരും അധ്യാപകരും അണിചേരണമെന്ന് എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാറും ജില്ലാ പ്രസിഡന്റ് ബിനു ജേക്കബ് നൈനാനും അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..