പന്തളം
പന്തളം നഗരസഭാ അധ്യക്ഷ സുശീലാ സന്തോഷും ഉപാധ്യക്ഷ യു രമ്യയും രാജിവെച്ചതിൽ ആഹ്ലാദവുമായി മട്ടൻ ബിരിയാണി കഴിച്ച് ആഘോഷം. ഒരു വിഭാഗം ബിജെപി കൗൺസിലർമാർക്ക് കുരമ്പാലയിലെ ഒരു ന്യൂനപക്ഷ ബിജെപി കൗൺസിലറുടെ വീട്ടിലാണ് മട്ടൻ ബിരിയാണി വിളമ്പി ആഘോഷം നടത്തിയത്. അധ്യക്ഷയ്ക്ക് പകരം താൽക്കാലിക ചുമതല ലഭിച്ച മറ്റൊരു ന്യൂനപക്ഷ ബിജെപി കൗൺസിലറടക്കം പല ബി ജെ പി കൗൺസിലർമാരും ആഘോഷത്തിൽ പങ്കാളികളായെന്നാണ് വിവരം.
പുറത്തായ അധ്യക്ഷ സുശീല സന്തോഷ്, ബിജെപി കൗൺസിലർമാരായ സൗമ്യ സന്തോഷ്, പുഷ്പലത, ലഷ്മി രാജീവ് എന്നിവരൊഴികെ ഭൂരിഭാഗം ബി ജെ പി അംഗങ്ങളും പങ്കെടുത്തു. മട്ടൻ ബിരിയാണി നൽകിയ കൗൺസിലറെ അടുത്ത അധ്യക്ഷനാക്കണമെന്ന ആവശ്യം പല കൗൺസിലർമാരും ഉന്നയിച്ചതായാണ് അറിയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..