22 November Friday
കാലവർഷം

കൃഷിക്കും വീടുകൾക്കും വൻ നാശം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024
പത്തനംതിട്ട
കാലവർഷത്തിൽ ഇത്തവണ ജില്ലയിൽ റിപ്പോർട്ട്‌ ചെയ്‌തത്‌ വൻ നാശനഷ്‌ടം. കനത്ത മഴയിലും ശക്‌തമായ കാറ്റിലും മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞുമാണ്‌ കൂടുതൽ നാശം. മരങ്ങളൊടിഞ്ഞ്‌ വൈദ്യുതി ലൈനുകൾ പൊട്ടി വീണും വൈദ്യുതി തൂണുകൾ ഒടിഞ്ഞും നാശമുണ്ട്‌. വീടുകൾക്ക്‌ മുകളിൽ മരം വീണുണ്ടാകുന്ന നാശത്തിന്റെ കണക്ക്‌ വലുതാണ്‌. വ്യാപക കൃഷി നാശവും ജില്ലയിലുണ്ടായി. കോടികളുടെ നാശമാണ്‌ ജൂൺ, ജൂലൈ മാസങ്ങളിലുണ്ടായത്‌. കാലവർഷം ശക്തമായ 15 മുതലുള്ള നാല്‌ ദിവസങ്ങളിലാണ്‌ നാശനഷ്‌ടം കൂടുതലും.
ജൂൺ, ജൂലൈ മാസങ്ങളിൽ ജില്ലയിൽ 199 വീടുകളാണ്‌ ആകെ തകർന്നത്‌. ഇതിൽ 195 വീടുകൾ ഭാഗികമായും നാല്‌ വീടുകൾ പൂർണമായും തകർന്നവയാണ്‌. മഴ ശക്തമായ 15 മുതൽ 18 വരെ മാത്രം ജില്ലയിൽ 131 വീടുകൾക്കാണ്‌ ഭാഗികനാശമുണ്ടായത്‌.  മരങ്ങൾ വീണാണ്‌ ഭൂരിഭാഗവും നാശമുണ്ടായിരിക്കുന്നത്‌. മല്ലപ്പള്ളി താലൂക്കിലാണ്‌ ഏറ്റവുമധികം വീടുകൾക്ക്‌ നാശം –- 40 വീടുകൾ. കോന്നി, കോഴഞ്ചേരി താലൂക്കുകളിൽ 21 വീതവും റാന്നി താലൂക്കിൽ 26 വീടും അടൂർ താലൂക്കിൽ 14 വീടും തിരുവല്ല താലൂക്കിൽ ഒമ്പത്‌ വീടും ഭാഗികമായി നശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top