22 December Sunday

മരണാനന്തരം ശരീരം മെഡി. കോളേജിന് 
നല്‍കാന്‍ സഹകരണ ബാങ്ക്‌ ജീവനക്കാരൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024
പൊൻകുന്നം 
മരണാനന്തരം മൃതദേഹം മെഡിക്കൽ ക\ോളേജിന്‌ കൈമാറാൻ തീരുമാനിച്ച്‌ സഹകരണബാങ്ക്‌ ജീവനക്കാരൻ. കെസിഇയു കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറിയും പൊൻകുന്നം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ ചെറുവള്ളി അരീക്കൽ എ ജെ ഗിരീഷ് കുമാർ(42) ആണ് സമ്മതപത്രം ആശുപത്രി അധികൃതർക്ക് കൈമാറിയത്‌. ​
മരണാനന്തരച്ചടങ്ങിൽ മതാചാരംവേണ്ടെന്ന ആഗ്രഹം കുടുംബത്തെ അറിയിച്ചതായും ഇദ്ദേ​ഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഭരണസമിതി അംഗവും വാഴൂർ കോളേജ് യൂണിയൻ മുൻ ചെയർമാനും ആയിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top