05 December Thursday
പുൽകൃഷി വ്യാപിപ്പിക്കണം

എല്ലാ മണ്ഡലത്തിലും പശുഗ്രാമം ലക്ഷ്യം: മന്ത്രി ജെ ചിഞ്ചുറാണി

വെബ് ഡെസ്‌ക്‌Updated: Sunday Nov 6, 2022

കോന്നി ബ്ലോക്ക് ക്ഷീര സംഗമം ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

 
കോന്നി 
കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ക്ഷീര വികസന വകുപ്പ് നേതൃത്വത്തിൽ ഒരു പശുഗ്രാമം വീതം രൂപീകരിക്കുമെന്ന് ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
ക്ഷീര വികസന വകുപ്പിന്റെ 2022–--23 വർഷത്തെ കോന്നി ബ്ലോക്ക് ക്ഷീര സംഗമം മലയാലപ്പുഴ പഞ്ചായത്ത് കമ്യൂണിറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പാൽ ഉൽപാദനക്ഷമതയിൽ രണ്ടാം സ്ഥാനത്താണ് കേരളം, ഒന്നാം സ്ഥാനത്ത് എത്താൻ കഴിയണം.  ക്ഷീരസംഘങ്ങൾ കർഷകരെ സഹായിക്കുന്ന സമീപനം സ്വീകരിക്കണം. 
കൂടുതൽ പച്ചപ്പുൽകൃഷി നടത്താൻ കർഷകർ തയ്യാറാകണം. പച്ചപ്പുൽ പശുക്കൾക്ക് നൽകിയാൽ കൂടുതൽ പാൽ ലഭിക്കും. കർഷകരെ സഹായിക്കാൻ അടുത്ത വർഷം പാൽ വില വർദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനായി. മികച്ച ക്ഷീര സംഘങ്ങളെയും കർഷകരെയും സംഗമത്തിൽ ആദരിച്ചു. 
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുരേഖാ വി നായർ, മലയാലപ്പുഴപഞ്ചായത്ത് പ്രസിഡന്റ്‌ ഷീലാകുമാരി ചാങ്ങയിൽ, മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക സുനിൽ, മലയാലപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം സുജാത അനിൽ, സ്ഥിരം സമിതി അധ്യക്ഷരായ എസ് ബിജു, പ്രീജ പി നായർ, ക്ഷീരവികസന ഓഫീസർ ടി ജി മിനി, വിവിധ ക്ഷീര സംഘം പ്രസിഡന്റുമാരായ പി ആർ കൃഷ്ണൻ നായർ, കെ ജയലാൽ, സി ടി സ്കറിയ, എൻ ലാലാജി, ഗോപാലകൃഷ്ണൻ നായർ, ഗീത മോഹൻ, ബി വനജ കുമാരി, സുനിൽ ജോർജ്ജ്, സി ആർ റീന, വിജയകുമാരിയമ്മ, ജനറൽ കൺവീനർ മലയാലപ്പുഴ ശശി ,  മലയാലപ്പുഴ ക്ഷീര സംഘം സെക്രട്ടറി രശ്മി ആർ നായർ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top