22 December Sunday

കെഎസ്‌ഇബി 
പെൻഷനേഴ്‌സ്‌ 
അസോ. ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024
പത്തനംതിട്ട
കെഎസ്‌ഇബി പെൻഷനേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എൻ വേണുഗോപാൽ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ എസ്‌ മണിലാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി രാമചന്ദ്രൻപിള്ള വാർഷിക റിപ്പോർട്ടും ട്രഷറർ സുരേഷ്‌ ബാബു വാർഷിക കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ അശോകൻ, സംസ്‌ഥാന സെക്രട്ടറി കെ കെ രവി, വനിതാവേദി ജില്ലാ ചെയർപേഴ്‌സൺ കെ പി സുമംഗലാമ്മ, പി എസ്‌ തങ്കച്ചൻ, പി ബാലചന്ദ്രൻ, ജോർജ്‌ കുര്യൻ, വി സി മാത്യു, കെ സോമരാജൻ, സത്യപാലൻ, മനോഹരൻ എന്നിവർ സംസാരിച്ചു. 
ഭാരവാഹികളായി വി സി മാത്യു (പ്രസിഡന്റ്‌), വി കെ സജീവ്‌ (വൈസ്‌ പ്രസിഡന്റ്‌), കെ എസ്‌ മണിലാൽ (സെക്രട്ടറി), സുരേഷ്‌ ബാബു (ജോയിന്റ്‌ സെക്രട്ടറി), ആർ പ്രസാദ്‌ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top