23 November Saturday

കൈത്തറി ഉടുത്താൽ ഓണമായി

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024
പത്തനംതിട്ട
ഓണത്തിന്‌ ഉടുത്തൊരുങ്ങാൻ കൈത്തറി തുണിത്തരങ്ങളും വിപണിയിൽ തയ്യാർ. വിവിധ തറികളിൽ നൂലിഴകൾ കൊണ്ട്‌ നെയ്‌തെടുക്കുന്ന മനുഷ്യാധ്വാനമാണ്‌ കൈത്തറികളിൽ ലഭിക്കുക. കൈത്തറിയെ പ്രിയമാക്കിയവർക്ക്‌ 20 ശതമാനം കിഴിവിലാണ്‌ തുണിത്തരങ്ങൾ നൽകുന്നത്‌.
സംസ്ഥാന കൈത്തറി വികസന കോർപറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹാൻവീവിന്റെ സെന്ററുകൾ വഴിയാണ്‌ കൈത്തറി തുണിത്തരങ്ങൾ വിപണനം നടത്തുന്നത്‌. തിരുവല്ലയിലും പത്തനംതിട്ടയിലുമായി രണ്ട്‌ കേന്ദ്രങ്ങളാണ്‌ ഹാൻവീവിന്‌ വിപണന മേളകളുള്ളത്‌. ആയിരക്കണക്കിന്‌ നെയ്‌ത്ത്‌ തൊഴിലാളികളുടെ തൊഴിലുറപ്പും സംരക്ഷണവും കൂടിയാണ്‌ ഹാൻവീവ്‌ ചെയ്യുന്നത്‌. ഓണം പ്രമാണിച്ച്‌ കൈത്തറി തുണിത്തരങ്ങളുടെ വിപുലമായ ശേഖരമാണ്‌ ഹാൻവീവ്‌ സെന്ററുകളിൽ. 
ഡബിൾ മുണ്ട്‌, ബെഡ്‌ ഷീറ്റ്‌, തലയിണ കവർ, സാറ്റിൻ ഷീറ്റ്‌, സിൽക്ക്‌ സാരി, കോറാ സിൽക്ക്‌, ചുരിദാർ മെറ്റീരിയൽ, കണ്ണൂർ മുണ്ട്‌, കുത്താംപുള്ളി സാരികൾ, കസവ്‌ സാരികൾ, ഷർട്ട്‌ പീസ്‌, പാന്റ്‌ പീസ്‌ തുടങ്ങിയവയെല്ലാം വിൽപ്പനയ്‌ക്ക്‌ എത്തിച്ചിട്ടുണ്ട്‌. 
സർക്കാർ– അർധ സർക്കാർ ജീവനക്കാർക്ക്‌ തവണ വ്യവസ്ഥയിൽ പണം നൽകാനുള്ള ക്രമീകരണവുമുണ്ട്‌. ഈ മേഖലയിൽ മുമ്പ്‌ കേന്ദ്ര സർക്കാർ ധനസഹായം നൽകിയിരുന്നപ്പോൾ ഹാൻവീവ്‌ തുണിത്തരങ്ങൾക്ക്‌ 30 ശതമാനം കിഴിവ്‌ നൽകിയിരുന്നു. ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ സഹായം മാത്രമാണുള്ളത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top