21 November Thursday

അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; വിധി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024
പത്തനംതിട്ട
കുമ്പഴയിൽ അഞ്ചുവയസുകാരി തമിഴ് ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ വിധി വ്യാഴാഴ്‌ച പ്രസ്താവിക്കും. കേസിൽ രണ്ടാനച്ഛൻ കുറ്റക്കാരനെന്ന്‌ കോടതി ചൊവ്വാഴ്‌ച കണ്ടെത്തിയിരുന്നു. പത്തനംതിട്ട അഡീഷണൽ – 1 പോക്‌സോ കോടതിയാണ്‌ വിധി പ്രസ്താവിക്കുക. കുട്ടിയുടെ രണ്ടാനച്ഛൻ തമിഴ്‌നാട്‌ രാജപാളയം സ്വദേശി അലക്‌സ്‌ പാണ്ഡ്യനാണ്‌ പ്രതി. 
കൊലപാതകം, ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ്‌ തെളിഞ്ഞത്‌. സാഹചര്യത്തെളിവുകൾ, ശാസ്‌ത്രീയ തെളിവുകൾ, മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ പ്രതി കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയത്‌. 
2021 ഏപ്രിൽ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം. രാജപാളയം സ്വദേശികളായ ദമ്പതികളിൽ യുവതിയുടെ ആദ്യവിവാഹത്തിലെ രണ്ട്‌ മക്കളിൽ മൂത്തയാളാണ്‌ കൊല്ലപ്പെട്ട കുട്ടി. സംഭവം നടന്ന്‌ മൂന്നര വർഷത്തിനുള്ളിലാണ്‌ വിധി വരുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top