05 November Tuesday

പതിനായിരത്തിലേറെ അവസരം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

 പത്തനംതിട്ട 

റാന്നി സെന്റ്‌ തോമസ് കോളേജിൽ ശനി, ഞായര്‍ ദിവസങ്ങളില്‍  നടക്കുന്ന മെഗാ തൊഴിൽ മേളയിലേക്കുള്ള രജിസ്‌ട്രേഷൻ ക്യാമ്പുകൾ  പുരോ​ഗമിക്കുന്നു. വ്യാഴാഴ്ച അഞ്ച് കേന്ദ്രങ്ങളില്‍ രജിസ്ട്രേഷന്‍ ക്യാമ്പ് നടക്കും. രജിസ്‌റ്റർ ചെയ്യാനുള്ള അവസാന ദിവസവും വ്യാഴാഴ്ചയാണ്.  
അരുവാപ്പുലം പഞ്ചായത്ത് ഹാൾ (രാവിലെ 10ന് ), മൈലപ്ര കൃഷി ഭവൻ ഓഡിറ്റോറിയം (രാവിലെ 10ന് ), പ്രമാടം പഞ്ചായത്ത് ഹാൾ (പകൽ 12ന് ), തണ്ണിത്തോട് പഞ്ചായത്ത് ഹാൾ ( പകൽ 2.30ന്), വെട്ടൂർ ദേശീയ വായനശാല (പകല്‍  3.30ന്). പഞ്ചായത്ത് ഭേദമന്യേ താല്പര്യമുള്ള ആർക്കും രജിസ്ട്രേഷൻ ക്യാമ്പിൽ പങ്കെടുക്കാം. ഫോണ്‍ : 87146 99496 (കോന്നി ജോബ് സ്റ്റേഷൻ). മൂവായിരത്തി എഴുന്നൂറിലേറെ പേര്‍ ഇതിനകം രജിസ്ട്രേഷന്‍ നടത്തി. 
പ്ലസ് ടു മുതല്‍  യോഗ്യത ആവശ്യമായ   പതിനായിരത്തില്‍പ്പരം  ഒഴിവുകളാണ് മേളയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 28 കമ്പനികള്‍  പങ്കെടുക്കും.  എല്‍ആന്‍ഡ്ടി, ടെക്ക് മഹീന്ദ്ര, സിയേറ്റ് ടയേഴ്സ്, ബിഎസ്എ കോര്‍പ്പറേഷന്‍, ലെന്‍സ് കാര്‍ട്ട്, കാലിബര്‍ ഹോസ്പ്പിറ്റല്‍ സൊലൂഷ്യന്‍സ്, തുടങ്ങിയവ ഇതില്‍പ്പെടുന്നു. പ്ലമ്പിങ്, കാര്‍പ്പെന്ററി, മേസണറി, വെല്‍ഡിങ് മേഖലകളില്‍ മൂവായിരത്തോളം ഒഴിവുകളാണ് ഉള്ളത്.  ഓപ്പറേഷന്‍ എന്‍ജിനിയര്‍, പ്രൊഡക്ഷന്‍ ട്രെയ്നി, നഴ്സിങ് അസോസിയേറ്റ്, ബിസിനസ്സ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്, തുടങ്ങിയ തസ്തികകളിലേക്കും അഭിമുഖം നടക്കും. ന്യൂസിലണ്ടിലേക്ക് സൈറ്റ്ട്രാഫിക്ക് മാനേജ്മെന്റ് തസ്തികയിലേക്ക് മൂവായിരത്തിലേറെ ഒഴിവുമുണ്ട്. ബിരുദമാണ് അടിസ്ഥാന യോ​ഗ്യത. 
സാധാരണ  തൊഴില്‍ മേളയില്‍ നിന്ന്  വ്യത്യസ്തമായി അപേക്ഷിക്കുന്ന മുഴുവനാളുകൾക്കും അഭിമുഖം നേരിടാന്‍ പരിശീലനം, ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍  മാര്‍​ഗനിര്‍ദേശം  തുടങ്ങിയവ സൗജന്യമായി മുൻകൂട്ടി നൽകിയാണ്   ഉദ്യോ​ഗാര്‍ഥികളെ   അഭിമുഖത്തിന് തയ്യാറെടുപ്പിക്കുന്നത്. അതിനാല്‍  മേളയില്‍ പങ്കെടുക്കുന്നവര്‍     DMWS Connect എന്ന മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യണം. സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് കോന്നി മിനി സിവിൽ സ്റ്റേഷന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ജോബ്സ്റ്റേഷനിൽ വന്നും  അപേക്ഷിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top