23 December Monday

ഓണച്ചന്ത ജില്ലാ ഉദ്‌ഘാടനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024
റാന്നി
കൺസ്യൂമർ ഫെഡും റാന്നി സർവീസ് സഹകരണബാങ്കും ചേർന്ന് ആരംഭിച്ച ഓണച്ചന്ത ജില്ലാ ജോ. രജിസ്ട്രാർ (ജനറൽ) സാജൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കൺസ്യൂമർ ഫെഡും സഹകരണ സംഘങ്ങളും ചേർന്ന്‌ തുടങ്ങിയ ഓണച്ചന്തകളുടെ ജില്ലാ ഉദ്‌ഘാടനമാണ്‌ ഇവിടെ നടന്നത്‌. 
ബാങ്കിന്റെ ഹെഡ് ഓഫീസിലും ബാങ്ക് പാലച്ചുവട് ശാഖയിലും വിൽപ്പന സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 9.30 മുതൽ കൂപ്പണുകൾ ലഭ്യമാണ്.
ബാങ്ക് പ്രസിഡന്റ്‌ ബിനോയ് കുര്യാക്കോസ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ പ്രകാശ് ആദ്യ വില്പന നടത്തി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി ആർ പ്രസാദ്‌, ബ്ലോക്ക് പഞ്ചായത്തംഗം നയന സാബു, പഞ്ചായത്തംഗം ശശികല രാജശേഖരൻ, അസി. രജിസ്ട്രാർ ഐ കമറുദ്ദീൻ, ജോജോ കോവൂർ, ടി ഡി ജയശ്രീ, സ്‌മിത കെ ദാസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top