04 November Monday

ഉറപ്പെന്നത്‌ വെറുംവാക്കല്ല... അതിവർ പറയും

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

‘വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ്‌ തൊഴിൽ’ തൊഴിൽ പദ്ധതിയിൽ ഇതുവരെ ജോലി ലഭിച്ചവർക്കുള്ള സ്വീകരണത്തിനും ഓഫർ ലെറ്റർ 
വിതരണത്തിനും ശേഷം ഉദ്യോഗാർഥികൾ ഡോ. ടി എം തോമസ് ഐസക്ക്, മന്ത്രി വീണാ ജോർജ് തുടങ്ങിയവർക്കൊപ്പം

പത്തനംതിട്ട
‘വിജ്ഞാന പത്തനംതിട്ട ഉറപ്പാണ്‌ തൊഴിൽ’ പദ്ധതിയിലൂടെ ഇതുവരെ ജോലി ലഭിച്ചവർക്കുള്ള സ്വീകരണവും ഓഫർ ലെറ്റർ വിതരണവും നടന്നു. പത്തനംതിട്ടയിൽ നടന്ന പരിപാടി മന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനം ചെയ്‌തു.  ഈ പദ്ധതിയിലൂടെ ഇതുവരെ ജില്ലയിൽ 858 പേർക്ക്‌ തൊഴിൽ ലഭിച്ചിട്ടുണ്ടെന്നും അതിനാവശ്യമായ ഇടപെടീൽ നടത്താൻ കഴിഞ്ഞത്‌ അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. മൈഗ്രേഷൻ കോൺക്ലേവ്‌ ചെയർമാൻ എ പത്മകുമാർ അധ്യക്ഷനായി. തൊഴിൽദാന പദ്ധതി ആവിഷ്‌കരിച്ച മുൻ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക് മുഖ്യപ്രഭാഷണം നടത്തി. പദ്ധതി ആരംഭിച്ച് ആറുമാസത്തിൽ ആയിരം ജോലി ഉറപ്പാക്കിയിരിക്കുകയാണ്. അടുത്ത മാസം 2000 പേർക്ക് തൊഴിൽ നൽകും. അടുത്ത മാസം മുതൽ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും തിരുവല്ലയിൽ ജോബ് ഫെയറും നടത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം വിജ്ഞാന പത്തനംതിട്ട പദ്ധതി പോലെ കേരളത്തിലാകെ പദ്ധതി ആരംഭിക്കാൻ ആലോചിച്ചിരിക്കുകയാണ്. ഇതിലൂടെ അടുത്ത അഞ്ച് വർഷത്തിൽ സംസ്ഥാനത്ത് അഞ്ച് ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കുമെന്നും ഐസക്‌ പറഞ്ഞു. കെ ഡിസ്‌ക്‌ ജില്ല മിഷൻ കോ ഓർഡിനേറ്റർ ബി ഹരികുമാർ സ്വാഗതം പറഞ്ഞു. 
മൈഗ്രേഷൻ കോൺക്ലേവ്‌ രക്ഷാധികാരി കെ പി ഉദയഭാനു, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസർ എസ്‌ ആദില, കോ ഓപ്പറേറ്റീവ്‌ എപ്ലോയീസ്‌ വെൽഫെയർ ബോർഡ്‌ ചെയർമാൻ അഡ്വ. ആർ സനൽകുമാർ, കെ ഡിസ്‌ക്‌ പ്രോഗ്രാം മാനേജിങ്‌ എക്‌സിക്യൂട്ടീവുകളായ ഡോ. റാണി നായർ, വിവേക്‌ ജേക്കബ്‌ ഏബ്രഹാം, ജോർജ്‌ വർഗീസ്‌, നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, എം വി സഞ്‌ജു എന്നിവർ സന്നിഹിതരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top