22 December Sunday

ഇന്നും നാളെയും 11നും മഞ്ഞ അലർട്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024
പത്തനംതിട്ട
ജില്ലയിൽ വരും ദിവസങ്ങളിൽ  വ്യത്യസ്ത തോതിൽ മഴ മുന്നറിയിപ്പ് നിലനിൽക്കെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 
ചൊവ്വ, ബുധന്‍ വെള്ളി ദിവസങ്ങളില്‍  കേന്ദ്ര കാലാവസ്ഥ വകുപ്പ്  ജില്ലയിൽ മഞ്ഞ അലർട്ടും 10ന് ഓറഞ്ചുമാണ് പ്രവചിച്ചിട്ടുള്ളത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കലക്ടര്‍  എസ് പ്രേംകൃഷ്ണണന്‍ അറിയിച്ചു. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത ഇടങ്ങളിലേക്ക് മാറണം. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ ക്യാമ്പുകളിലേക്ക് പോകണം.  ഇതിന്   തദ്ദേശ സ്ഥാപന, റവന്യൂ അധികൃതരുമായി ബന്ധപ്പെടാം. 
 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കും. അപകടസാധ്യത മുന്നിൽകാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കും  1077, 1070 ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും കലക്ടർ അറിയിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top