26 December Thursday
കോന്നി കെഎസ്ആർടിസി

ബസ് സ്റ്റേഷൻ യാർഡ് നിർമാണം വേഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

നിർമാണം പുരോഗമിക്കുന്ന കോന്നി കെഎസ്ആർടിസി ബസ‍്സ്റ്റേഷൻ യാർഡ്

 
കോന്നി 
കെഎസ്ആർടിസി കോന്നി ബസ് സ്റ്റേഷൻ യാർഡ് നിർമാണം പുരോഗമിക്കുന്നു. ബസ് സ്റ്റേഷൻ നിർമാണ പൂർത്തീകരണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും  1.16 കോടി അനുവദിച്ചിരുന്നു. നിലവിൽ യാർഡ് നിർമിച്ചതിന്റെ ശേഷിച്ച  ഭാഗം ടാർ ചെയ്യുന്നതിനും ഡ്രയിനേജ് നിർമിക്കുന്നതിനും ആയി  76.90 ലക്ഷം രൂപയാണ് അനുവദിച്ചത്. 
യാർഡിന്റെ ജി എസ് ബി, ഡബ്ലിയു എം എം ജോലികൾ പൂർത്തിയായി. ഒരാഴ്ചയ്ക്കുള്ളിൽ ടാറിങ് പൂർത്തിയാകും. യാത്രക്കാർക്ക് അമിനിറ്റി സെന്റർ, പൊലീസ് എയ്ഡ് പോസ്റ്റ്, ശുചിമുറികൾ  എന്നിവ നിർമിക്കുന്നതിനായി  
39. 86 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 
യാർഡ് നിർമാണം  പൊതുമരാമത്ത് നിരത്ത് വിഭാഗവും, അമിനിറ്റി സെന്റർ നിർമാണം  എൽ എസ് ജി ഡി യുമാണ് നിർവഹിക്കുന്നത്. ബസ്റ്റാൻഡിലെ  കെട്ടിട നിർമാണം പൂർത്തിയാക്കാനും  വൈദ്യുതീകരണത്തിനുമായി  50 ലക്ഷം രൂപയും അനുവദിച്ചു. 
സ്റ്റാൻഡിൽ ആവശ്യമായ  ഹൈമാസ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി 32 ലക്ഷം രൂപ  എംഎൽഎ ഫണ്ടിൽ നിന്നും ചെലവഴിച്ച് വിളക്കുകളുടെ  നിർമാണം പൂർത്തിയാക്കി. കെഎസ്ആർടിസി ബസ് സ്റ്റേഷൻ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി എംഎൽഎ ഫണ്ടിൽ നിന്നും എട്ട്‌ ലക്ഷം രൂപയുടെ അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിനായി അനുവദിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു. ബന്ധപ്പെട്ട ഏജൻസികളുടെ യോഗം വിളിച്ച്‌  നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യമായ  നിർദ്ദേശം നൽകുമെന്ന്  അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top