08 November Friday

മഹാ അധ്യായം 
തുടക്കമാണിന്ന്‌...

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

 പത്തനംതിട്ട 

പത്തനംതിട്ട ആദ്യമായി ആതിഥ്യമരുളുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വെള്ളി വൈകിട്ട്‌ 4.30ന് തിരി തെളിയും. ഐശ്വര്യ തീയറ്ററിൽ നടക്കുന്ന ചടങ്ങിൽ കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ മേള ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ അധ്യക്ഷനാകും.  ആരോഗ്യമന്ത്രി വീണാ ജോർജ് ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും. ആന്റോ ആന്റണി എംപി ഫെസ്റ്റിവൽ ലോഗോയ്‌ക്കുള്ള സമ്മാനം വിതരണം ചെയ്യും. ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദ് മുഖ്യാതിഥിയാകും. 
ഉദ്ഘാടന സമ്മേളനത്തിന് ശേഷം ആനന്ദ് ഏകർഷിയുടെ ചിത്രം ‘ആട്ടം’ പ്രദർശിപ്പിക്കും. വെള്ളി രാവിലെ 9.30 മുതൽ നാല്‌ സ്ക്രീനുകളിലായി ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. ട്രിനിറ്റി മൂവിമാക്സ് സ്ക്രീൻ രണ്ട്, മൂന്ന്, രമ്യ തീയറ്റർ, ടൗൺഹാൾ എന്നിവിടങ്ങളിലായി നടക്കുന്ന പ്രദർശനങ്ങൾ കാണാൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ പൂർത്തിയായവർക്ക് അവസരം ലഭിക്കും. ഫെസ്റ്റിവൽ കിറ്റ് ഏറ്റുവാങ്ങാത്ത പ്രതിനിധികൾ സംഘാടകസമിതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ഡെലിഗേറ്റ് കമ്മിറ്റി അറിയിച്ചു. വിവിധ ചലച്ചിത്രങ്ങളുടെ സംവിധായകരും അണിയറ പ്രവർത്തകരും പ്രദർശനങ്ങൾ കാണാനും പ്രേക്ഷകരുമായി സംവദിക്കാനും എത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top